വിദ്യാര്‍ത്ഥിനികളുടെയും അദ്ധ്യാപികമാരുടെയും ചിത്രം അശ്ലീല സൈറ്റില്‍ ഇട്ട സ്കൂള്‍ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റുചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സഹപാഠികളായ വിദ്യാര്‍ത്ഥിനികളുടെയും അദ്ധ്യാപികമാരുടെയും ചിത്രം അശ്ലീല സൈറ്റില്‍ ഇട്ട സ്കൂള്‍ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റുചെയ്തു. ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ എടുത്ത ചിത്രങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ അശ്ലീല ചാറ്റ് നടത്താന്‍ കഴിയുന്ന കനേഡിയന്‍ ഡേറ്റിംഗ് സൈറ്റാണ് ഇതിനായി ഉപയോഗിച്ചത്. അപരിചിതരായ ചാറ്റിംഗ് പങ്കാളികള്‍ക്ക് വിദ്യാര്‍ത്ഥിനികളുടെയും അദ്ധ്യാപികമാരുടെയും ചിത്രങ്ങള്‍ അശ്ലീല കമന്റുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്ത് ഫോണ്‍നമ്പര്‍ സഹിതം നല്‍കുകയായിരുന്നു.

ജില്ലയിലെ ഒരു സ്കൂളിലെ രക്ഷിതാക്കളില്‍നിന്നും സ്കൂള്‍ അധികൃതരില്‍നിന്നും നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. തിരിച്ചറിയല്‍ വിവരങ്ങള്‍ ലഭ്യമല്ലാതിരുന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് പ്രതിയെ പിടികൂടിയത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥിനികളുടെ ഫോട്ടാേകളും മറ്റുവിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കൂട്ടുകാരെയും അദ്ധ്യാപികമാരെയും പേടിപ്പെടുത്താനാണ് താന്‍ ഇങ്ങനെ ചെയ്തതെന്നാണ് വിദ്യാര്‍ത്ഥി പോലീസിനോട് വ്യക്തമാക്കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് തർക്കം : ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചു

0
വടക്കാഞ്ചേരി: ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവാക്കളുടെ മർദ്ദനം....

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...