ന്യൂഡല്‍ഹി : സ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ പത്തൊന്‍പതുകാരന്‍ വെടിയേറ്റു മരിച്ചു. സംഭവത്തില്‍ മോനു എന്ന സാഹില്‍ പോലീസ് പിടിയിലായി. ഇയാളില്‍ നിന്ന് വെടിവെക്കാന്‍ ഉപയോഗിച്ച ഒരു നാടന്‍ തോക്ക് കണ്ടെടുത്തിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ദ്വാരകയില്‍ കക്രോള ഗ്രാമത്തിലാണ് സംഭവം. സ്കൂളിനു പുറത്തുവെച്ചു നടന്ന തര്‍ക്കത്തിനിടെയാണ് ഖുര്‍ഷിദ് കൊല്ലപ്പെട്ടത്. ഖുര്‍ഷിദ് തര്‍ക്കം നടന്ന സ്‌കൂളിലെ വിദ്യാര്‍ഥിയാണോയെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. കൊലപാതകകാരണവും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. വെടിയേറ്റയുടനെ ഖുര്‍ഷിദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സ്കൂൾ വിദ്യാർഥികൾ തമ്മിൽ തർക്കം ; പത്തൊൻപതുകാരൻ വെടിയേറ്റു മരിച്ചു
RECENT NEWS
Advertisment



























