ആയിരക്കണക്കിന് കത്തുകളുമായി ഒരു കൂട്ടം വിദ്യാർഥികൾ പോസ്റ്റ് ഓഫീസിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: വലിയ പെട്ടി നിറയെ ആയിരക്കണക്കിന്കത്തുകളുമായി ഒരു കൂട്ടം വിദ്യാർഥികൾ പോസ്റ്റ് ഓഫീസിൽ.  കത്തെഴുത്തുദിനവും അധ്യാപകദിനവും അടുത്തടുത്തു വന്നതോടെ  അധ്യാപകരെ കാണാത്തതിനാല്‍  തപാൽ വഴി കത്തെഴുതാൻ കുട്ടികൾ തീരുമാനിച്ചു. അധ്യാപകർ, അനധ്യാപകർ, ആയമാർ, ഡ്രൈവർമാർ എല്ലാവർക്കുമായി എഴുതിയ കത്തുകള്‍ ചിറ്റിലപ്പിള്ളി ഐഇഎസ് സ്കൂളിലെ വിദ്യാർഥികളാണു പുറനാട്ടുകര തപാൽ ഓഫീസിലെത്തിക്കുകയായിരുന്നു.

ആദ്യമായി കത്ത് പോസ്റ്റ് ചെയ്യുന്ന കുട്ടികളെ കണ്ടതോടെ തപാല്‍ ഓഫീസും അത് ആഘോഷിച്ചു. തപാൽ ഓഫീസിലെ എടിഎം, ആധാർ കാർഡ് എടുക്കൽ സൗകര്യങ്ങളെക്കുറിച്ചും മറ്റും ബോധവൽക്കരിച്ചു. പ്രിൻസിപ്പൽ സുജാത ഹരിമോഹൻ, അധ്യാപകരായ ഇ.എസ്. ജോസി, ഉഷ റാണി എന്നിവരുടെ നേതൃത്വത്തിൽ എത്തിയ കുട്ടികളെ സ്വീകരിക്കാൻ തപാൽ ഇൻസ്പെക്ടർ പി.എസ്. രമേഷ്, പോസ്റ്റ് മാസ്റ്റർ സ്റ്റെഫി ഫ്രാൻസിസ് എന്നിവരുമുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...