വിദ്യാര്‍ഥിയെ ടെറസിനുമുകളില്‍ കൊണ്ടുപോയി തലകീഴായി പിടിച്ച്‌ താഴേക്കിടുമെന്ന്​ ഭീഷണിപ്പെടുത്തിയ അധ്യാപകന്‍ അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വിദ്യാര്‍ഥിയെ ടെറസിനുമുകളില്‍ കൊണ്ടുപോയി തലകീഴായി പിടിച്ച്‌ താഴേക്കിടുമെന്ന്​ ഭീഷണിപ്പെടുത്തിയ അധ്യാപകന്‍ അറസ്​റ്റില്‍.​ യുപിയിലെ മിര്‍സാപൂരിലെ സ്‌കൂളിലാണ്​ സംഭവം. കുട്ടിയെ തലകീഴായി പിടിച്ചിരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ്​ പോലീസ്​ നടപടി എടുത്തത്​. പ്രധാന അധ്യാപകന്‍ മനോജ്​ വിശ്വകര്‍മയാണ്​ അറസ്​റ്റിലായത്​.

വ്യാഴാഴ്​ച ഉച്ചഭക്ഷണ ഇടവേളയില്‍ വിദ്യാര്‍ഥികള്‍ പുറത്ത് കളിച്ചു കൊണ്ടിരിക്കുമ്പോളാണ്​ അധ്യാപക​ന്‍റ് അതിക്രമം അരങ്ങേറിയത്​. മറ്റൊരു വിദ്യാര്‍ഥിയെ കടിച്ചതിന് മാപ്പ്​ ചോദിക്കണമെന്ന്​ പറഞ്ഞായിരുന്നു വിദ്യാര്‍ഥിയെ തലകീഴായി പിടിച്ചത്​. സോനു യാദവ്​ എന്ന രണ്ടാം ക്ലാസുകാരനായിരുന്നു ഇര.​ സോനുവിനെ ബലമായി പിടിച്ച്‌ മുകളിലത്തെ നിലയിലേക്ക് വലിച്ചിഴച്ചു. ‘സോറി’ പറഞ്ഞില്ലെങ്കില്‍ താഴെയിടുമെന്ന് മറ്റ്​ വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെ ഭീഷണിപ്പെടുത്തുി. സോനുവി​ന്‍റെ നിലവിളികേട്ട്​ കൂടുതല്‍ കുട്ടികള്‍ തടിച്ചുകൂടിയ ശേഷമാണ് സോനുവിനെ വിട്ടയച്ചത്. ജുവനൈല്‍ ജസ്റ്റിസ് ആക്​ട്​ വകുപ്പുകള്‍ പ്രകാരമാണ്​ അധ്യാപകനെ അറസ്​റ്റ്​ ചെയ്​തത്​.

‘സോനു വളരെ വികൃതിയാണ്. അവന്‍ കുട്ടികളേയും അധ്യാപകരെയും കടിക്കുന്നു. അവനെ തിരുത്താന്‍ അവന്റെ പിതാവ്തന്നെയാണ്​ ഞങ്ങളോട് ആവശ്യപ്പെട്ടത്​. അതിനാല്‍ ഞങ്ങള്‍ അവനെ ഭയപ്പെടുത്താന്‍ ശ്രമിച്ചതാണ്​’-പ്രതിയായ മനോജ്​ വിശ്വകര്‍മ പറയുന്നു. പ്രധാനാധ്യാപകന്റെ പ്രവൃത്തി തെറ്റായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം സ്‌നേഹം കൊണ്ടാണ് അങ്ങിനെ പെരുമാറിയതെന്നും മകന്​ പ്രശ്‌നമൊന്നുമില്ലെന്നും തങ്ങള്‍ക്ക്​ പരാതിയില്ലെന്നും കുട്ടിയുടെ പിതാവ് രഞ്ജിത് യാദവും പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...