മരിച്ചുപോയ സഹോദരന്റെ പേരില്‍ ആള്‍മാറാട്ടം ; 24 വര്‍ഷം സ്‌കൂള്‍ അദ്ധ്യാപകനായി ജോലി ചെയ്തയാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : മരിച്ചുപോയ സഹോദരന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി 24 വര്‍ഷം സ്‌കൂള്‍ അദ്ധ്യാപകനായി ജോലി ചെയ്തയാള്‍ അറസ്റ്റില്‍. മൈസൂരു പെരിയപട്ടണ സ്വദേശി ലക്ഷ്മണെ ഗൗഡയാണ് അറസ്റ്റിലായത്. അദ്ധ്യാപകനായി നിയമന ഉത്തരവ് ലഭിച്ച സഹോദരന്‍ ലോകേഷ് ഗൗഡ, ജോലിയില്‍ പ്രവേശിക്കും മുന്‍പു മരിച്ചു. തുടര്‍ന്ന് ലോകേഷിന്റെ സര്‍ട്ടിഫിക്കറ്റുകളുമായി ലക്ഷ്മണെ 1998ല്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. 2019ല്‍ ചില ബന്ധുക്കള്‍ വിദ്യാഭ്യാസ വകുപ്പിനും ലോകായുക്തയ്ക്കും പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലക്ഷ്മണയുടെ കള്ളത്തരങ്ങള്‍ പൊളിഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രസ് കോഡിനെ ചൊല്ലി തർക്കം ; വിദ്യാർത്ഥികൾ തമ്മിൽ തെരുവിൽ

0
കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ മാതമംഗലത്ത്...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍

0
ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍. കന്നിയങ്കത്തിൽ തന്നെ...