ഇനി ഞാൻ ഒഴുകട്ടെ ; പദ്ധതിക്ക് ജില്ലാ ആസ്ഥാനത്ത് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ തെളിനീരൊഴുകും നവകേരളം ക്യാമ്പയിന്റെ ഉദ്ഘാടനം പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. വലഞ്ചുഴി കടവില്‍ നടന്ന ചടങ്ങില്‍ ഇരുപത്തിനാലാം വാർഡ് കൗൺസിലർ അഡ്വ. എ.സുരേഷ് കുമാർ അധ്യക്ഷത വഹിച്ച.

നഗര പ്രദേശത്തുള്ള നദികളിൽ അടിഞ്ഞുകൂടിയ മണലും എക്കലും സമയബന്ധിതമായി ഈ ക്യാമ്പയിന്റെ ഭാഗമായി നീക്കം ചെയ്യും. കൈവഴികളിലേയും തോടുകളിലേയും ഒഴുക്ക് തടസപ്പെടുത്തുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് നദികളുടെയും തോടുകളുടെയും സ്വാഭാവിക ഒഴുക്ക് ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഇറിഗേഷൻ വകുപ്പിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ തൊഴിലുറപ്പ് തൊഴിലാളികളും പങ്കാളികളാകും. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ അജിത് കുമാർ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ടെസ്സിമോൻ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...