സ്‌കൂള്‍ അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ സ്ഥലം മാറ്റി

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : സ്‌കൂള്‍ അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകനായ അധ്യാപകനെ സ്ഥലം മാറ്റി. വകുപ്പ് തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തത്തിയതിനെതുടര്‍ന്നാണ് നടപടി. പൊതുവിദ്യാഭ്യാസ വകുപ്പാണ് നയപടിയെടുത്തത്. അധ്യാപകനായ കൊല്ലം സ്വദേശിയെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു പരാതിക്കിടയാക്കിയ സംഭവം.

കുറേ നാളുകളായി ഇയാള്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും അനുവാദമില്ലാതെ മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നതായും ലാബില്‍വച്ച് അധ്യാപികയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും കാട്ടി നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുറേ നാളുകളായി ഇത്തരം പെരുമാറ്റം അധ്യാപകന്റെ ഭാഗത്തുനിന്നും ഉണ്ടായപ്പോള്‍ മേലധികാരികളോട് കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു.

എങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. മറ്റ് ഇടപെടലുകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കുകയും വകുപ്പ് തലത്തില്‍ പ്രിന്‍സിപ്പലിനും മേലധികാരികള്‍ക്കും പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിനു ശേഷമാണ് ശിക്ഷാനടപടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”ഞാൻ ചെയ്തത് ജോലി മാത്രം, പേടിയുണ്ടായിരുന്നില്ല”; നീങ്ങുന്ന ബസിന് മുന്നിൽ ജീവൻ പണയം വെച്ച...

0
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് നടത്തിയ...

ഇന്ധന-വള ലഭ്യത തടസ്സപ്പെടാതെ നോക്കാൻ പ്രത്യേക നിർദ്ദേശം; പശ്ചിമേഷ്യൻ പ്രതിസന്ധി ചർച്ച ചെയ്ത് കാബിനറ്റ്...

0
ദില്ലി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ....

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല...

കോന്നി ടൗൺ സ്ക്വയർ യാഥാർത്ഥ്യമാകുന്നു

0
കോന്നി: കോന്നി ചന്ത മൈതാനം കേന്ദ്രീകരിച്ച് കോന്നി ഗ്രാമപഞ്ചായത്ത് കോന്നി ടൗൺ...