വിദ്യാർത്ഥിനികളോട് പാകിസ്ഥാനിലേക്ക് പോകാൻ പറഞ്ഞ അദ്ധ്യാപകനെതിരെ കൊടുങ്ങല്ലൂർ പോലിസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂർ: പൗരത്വ ഭേദഗതി പ്രശ്‌നമുയർത്തിയ വിദ്യാർത്ഥിനികളോട് പാകിസ്ഥാനിലേക്ക് പോകാൻ ഉപദേശിച്ച അദ്ധ്യാപകനെതിരെ കൊടുങ്ങല്ലൂർ പോലിസ് കേസെടുത്തു. കൊടുങ്ങല്ലൂർ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ അധ്യാപകൻ കെ.കെ. കലേഷിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. രക്ഷിതാക്കളുടെയും വിദ്യാർത്ഥി സംഘടനകളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. കേസിൽ വിദ്യാർത്ഥികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ കലേഷിനെ സ്കൂളിൽ നിന്നും നേരത്തെ സസ്പെന്റ് ചെയ്തിരുന്നു . ഇതിനിടെ അദ്ധ്യാപകനെതിരെ സ്‌കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാനോട് സർക്കാർ ജീവനക്കാരിയായ രക്ഷിതാവ് ഫോണിൽ പരാതി പറയുന്നതിന്റെ ശബ്ദരേഖ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. പൗരത്വ ദേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ച ശേഷമാണ് അദ്ധ്യാപകൻ ഈ വിധം പറഞ്ഞതെന്നാണ് രക്ഷിതാവ് പറയുന്നത്. വർഗീയ പരാമർശം നടത്തുകയും അപമര്യാദയായി സംസാരിക്കുകയും ചെയ്ത അദ്ധ്യാപകനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...