ബൈ​ക്കി​ൽ ക​റ​ങ്ങി​ന​ട​ന്ന് പെ​ൺ​കു​ട്ടി​ക​ളെ ക​ട​ന്നു​പി​ടി​ക്കു​ന്ന ത​മി​ഴ്നാ​ട്ടു​കാ​രാ​യ യു​വാ​വ് പോലീസിന്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചാ​ല​ക്കു​ടി: ബൈ​ക്കി​ൽ ക​റ​ങ്ങി​ന​ട​ന്ന് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന പെ​ൺ​കു​ട്ടി​ക​ളെ ക​ട​ന്നു​പി​ടി​ക്കു​ന്ന ത​മി​ഴ്നാ​ട്ടു​കാ​രാ​യ യു​വാ​വ് പോലീസിന്റെ പിടിയില്‍. ത​മി​ഴ്നാ​ട് ക​മ്പം തേ​നി സ്വ​ദേ​ശി​യാ​യ ശി​വ എ​ന്ന് വി​ളി​ക്കു​ന്ന ശി​വ​കു​മാ​റി(22)​നെ​യാ​ണ് എ​സ്ഐ​മാ​രാ​യ ബി.​കെ. അ​രു​ൺ, എം.​എ​സ്. ഷാ​ജ​ൻ, കെ.​ടി. ബെ​ന്നി, എ​എ​സ്ഐ സു​മേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് അറ​സ്റ്റു ചെ​യ്ത​ത്. ചൗ​ക്ക​യി​ലെ ഒ​രു കോ​ഴി ഫാ​മി​ൽ സൂ​പ്ര​വൈ​സ​റാ​യി ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണ് ശി​വ. വ​ള​രെ മോ​ടി​യാ​യ വ​സ്ത്ര​ധാ​രണം  ന​ട​ത്തി ബൈ​ക്കി​ൽ ക​റ​ങ്ങു​ന്ന ശി​വ വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ ക​യ​റി​പി​ടി​ക്കു​ക​യാ​ണ് പ​തി​വ്.

17 വ​യ​സു​ള്ള ഒ​രു പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ക്കു​മ്പോ​ൾ 18 വ​യ​സു​ള്ള മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​ടെ​യും പ​രാ​തി ല​ഭി​ച്ചു. ഇ​തി​നെ​ത്തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും ഇ​ര​യാ​യ പെ​ൺ​കു​ട്ടി​ക​ളി​ൽ​നി​ന്നും ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ പി​ടി​യി​ലാ​യ​ത​റി​ഞ്ഞ് നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ൾ പ​രാ​തി​യു​മാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ശേ​ഷം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...