കോഴിക്കോട്ടെ പൊതുപരിപാടിയിൽ നിന്നും ഗവർണർ പിന്മാറി ; സുരക്ഷ പരിഗണിച്ചെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഡിസി ബുക്ക്സ് സംഘടിപ്പിക്കുന്ന കേരള ലിറ്റററി ഫെസ്റ്റിവലിലെ ഗവര്‍ണര്‍ പങ്കെടുക്കേണ്ട പരിപാടി ഒഴിവാക്കി. സുരക്ഷാ കാരണങ്ങളാലാണ് പരിപാടി ഒഴിവാക്കിയതെന്ന് രാജ്ഭവന്‍ അറിയിച്ചു. ഇന്ന് വൈകിട്ടായിരുന്നു ഗവര്‍ണര്‍ പങ്കെടുക്കേണ്ടിയിരുന്ന സെഷന്‍. അതേസമയം പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പിന്മാറ്റമെന്നാണ് സൂചന.

സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ പിന്‍വാങ്ങിയതെന്ന് രവി ഡിസി വ്യക്തമാക്കി. ഇന്ത്യന്‍ ഫെഡറലിസം എന്ന വിഷയത്തിലുള്ള സംവാദത്തില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്കായിരുന്നു ഗവര്‍ണര്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ പൊതുസ്ഥലത്തുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ഗവര്‍ണര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഓഫീസ് സംഘാടകരെ അറിയിക്കുകയായിരുന്നു. ഓരോ സെഷനിലും ആയിരത്തില്‍ അധികം ആളുകളാണ് പങ്കെടുക്കുന്നത്.

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായാല്‍ നിയന്ത്രിക്കാന്‍ കഴിയാതാകുമെന്ന് പോലീസ് വിലയിരുത്തലും ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഒരു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പരിപാടി നടത്താന്‍ സംഘാടകരുടെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിക്കുകയായിരുന്നു. ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കവേ ഗവര്‍ണര്‍ക്കെതിരെ ഉണ്ടായ പ്രതിഷേധം കൂടി കണക്കിലെടുത്ത് വേണം ഗവര്‍ണറുടെ പിന്മാറ്റം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...