ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ചു ; അഞ്ച് അധ്യാപകർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വർ : ഒഡീഷയിൽ പതിമൂന്ന് വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ അഞ്ച് സ്കൂൾ അധ്യാപകർ അറസ്റ്റിൽ. കേന്ദ്രപാറ ജില്ലയിലെ സ്വകാര്യ സ്കൂൾ അധ്യാപകരാണ് ശനിയാഴ്ച അറസ്റ്റിലായത്. ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ പിതാവും ജില്ലാ ശിശുക്ഷേമ സമിതിയും രാജ്കണിക പോലീസ് സ്റ്റേഷനിൽ പരാതികൾ നൽകിയതിനെ തുടർന്നാണ് അറസ്റ്റ് നടന്നതെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.

അധ്യാപകർ വളരെക്കാലമായി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കുട്ടി പറഞ്ഞതിനെത്തുടർന്നാണ് തുടർന്ന് വിദ്യാർഥിനിയുടെ മാതാപിതാക്കൾ ജില്ലാ ശിശുക്ഷേമ സമിതിയെ സമീപിച്ചത്. ഫെബ്രുവരി 18 ന് പരാതി ലഭിച്ചതായും അന്വേഷണത്തിന് ശേഷം, നിയമനടപടികൾക്കായി കേസ് പോലീസിന് കൈമാറിയതായും ചൈൽഡ് വെൽഫെയർ കമ്മിറ്റി പറഞ്ഞു.

ആരോപണത്തിൽ പ്രത്യേക അന്വേഷണം നടത്താൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് പാനൽ നിർദ്ദേശിച്ചതായും അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകരെ അറസ്റ്റ് ചെയ്തതെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും രാജ്കണിക പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻ-ചാർജ് സഞ്ജയ് മല്ലിക് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...