Thursday, May 2, 2024 5:31 pm

‘കുട്ടികള്‍ നന്നായി കളിക്കട്ടെ’, റോഡില്‍ അല്ലെന്ന് ഉറപ്പാക്കുക ; മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മധ്യവേനലവധിക്കായി സ്‌കൂളുകളെല്ലാം അടച്ചതോടെ കുട്ടികളെല്ലാം ആഘോഷത്തിലാണ്. കുട്ടികള്‍ സന്തോഷത്തോടെ അവധിക്കാലം ആഘോഷിക്കണമെന്ന് തന്നെയായിരിക്കും ഏതൊരു രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. അമിതാഘോഷത്തിന്റെ നാളുകള്‍ റോഡപകടങ്ങളായും മുങ്ങിമരണങ്ങളായും കുടുംബത്തിന്റെ മാത്രമല്ല പല നാടുകളുടെ തന്നെ സന്തോഷത്തെ കെടുത്താറുണ്ട്. പൊതുവെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ റോഡപകടങ്ങളും മരണങ്ങളും താരതമ്യേന കൂടുന്നതായാണ് കാണുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പ്രായമാവാത്ത കുട്ടികള്‍ക്ക് ഒരു കാരണവശാലും വാഹനങ്ങള്‍ നല്‍കരുതെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച മാര്‍നിര്‍ദേശത്തില്‍ പറയുന്നു.’ ബൈക്കുകളില്‍ ദൂരയാത്രകള്‍ പരമാവധി ഒഴിവാക്കുക. പ്രത്യേകിച്ച് ഗ്രൂപ്പായി. കുട്ടികള്‍ റോഡിലോ റോഡരികിലോ അല്ല കളിക്കുന്നത് എന്ന് ഉറപ്പാക്കുക. വിനോദയാത്രകള്‍ മുന്‍കൂട്ടി റൂട്ട് പ്ലാന്‍ ചെയ്ത് സമയമെടുത്ത് നടത്തുക. സ്വന്തം വാഹനത്തിലാണ് യാത്രയെങ്കില്‍ രാത്രി 11 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള വണ്ടിയോട്ടല്‍ പരമാവധി ഒഴിവാക്കുക. അങ്ങനെ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ രാത്രി ഓടിച്ച് പരിചയമുള്ള ഡ്രൈവര്‍മാരെ ഉപയോഗപ്പെടുത്തുക. അവരെ പകല്‍ കൃത്യമായി വിശ്രമിക്കാന്‍ അനുവദിക്കുക.’- മോട്ടോര്‍ വാഹനവകുപ്പ് കുറിച്ചു.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം ; ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച്...

മലപ്പുറം എന്ന പേര് കേൾക്കുമ്പോൾ ചിലർക്ക് പ്രത്യേക അസുഖം വരാറുണ്ട് ; ഗണേഷ് കുമാറിന്റെ...

0
മലപ്പുറം: മലപ്പുറത്ത് ഡ്രൈവിംഗ് സ്കൂളുകാരുടെ മാഫിയ സംഘം ഉണ്ടെന്ന ഗതാഗത മന്ത്രി...

കുമ്പഴ മാസ്റ്റര്‍ പ്ലാന്‍ വിശദമായ ചര്‍ച്ച വേണം : അഡ്വ. എ. സുരേഷ് കുമാര്‍

0
പത്തനംതിട്ട: നഗരസഭ കുമ്പഴയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മാസ്റ്റര്‍ പ്ലാനില്‍ വിശദമായ ചര്‍ച്ച...

പ​ല​സ്തീ​ന്‍ അ​നു​കൂ​ല പ്ര​തി​ഷേ​ധം ; ന്യൂ​യോ​ര്‍​ക്കി​ല്‍ 400 പേ​ർ അ​റ​സ്റ്റി​ൽ

0
ന്യൂ​യോ​ര്‍​ക്ക്: പ​ല​സ്തീ​ന്‍ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ര്‍​ന്ന് ന്യൂ​യോ​ര്‍​ക്കി​ല്‍ 400 ഓ​ളം പേ​രെ...