സ്‌കൂളുകളും കോളജുകളും തുറക്കാന്‍ തീരുമാനം ; ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ ഈ മാസം 14ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒമിക്രോണിനെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകളു കോളജുകളും തുറക്കാന്‍ തീരുമാനം. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ ഈ മാസം 14ന് ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പത്ത്, 11, 12, ക്ലാസുകളും കോളജുകളും ഈ മാസം ഏഴിന് തുറക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ഒമിക്രോണ്‍ ഭീഷണി കുറഞ്ഞുവരുന്നതായി കോവിഡ് യോഗം വിലയിരുത്തി. കോവിഡിന്റെ രൂക്ഷ അവസ്ഥ സംസ്ഥാനത്ത് കുറഞ്ഞുവരുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ചില ഇളവുകള്‍ പ്രഖ്യാപിക്കാനും യോഗം തീരുമാനിച്ചു.

ലോക്ക്ഡൗണിന് സമാന നിയന്ത്രണമുള്ള ഞായറാഴ്ച ആരാധനക്ക് അനുമതി. ക്രിസ്ത്യന്‍ പള്ളികളില്‍ നടക്കുന്ന ഞായറാഴ്ച പ്രാര്‍ഥനകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാം. ആറ്റുകാല്‍ പൊങ്കാല വീടുകളുടെ പരിസരത്ത് നടത്താനും യോഗം അനുമതി നല്‍കി. എങ്കിലും മറ്റ് നിയന്ത്രണങ്ങള്‍ തുടരാനുമാണ് യോഗത്തില്‍ തീരുമാനമായത്. നിലവില്‍ കൊല്ലം ജില്ല മാത്രമാണ് കോവിഡ് രൂക്ഷമായ സി കാറ്റഗറിയിലുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിഷേധം ഫലം കണ്ടു ; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.രാജിക്കത്ത്...

കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല

0
തിരുവനന്തപുരം: കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര...

കനത്ത മഴ ; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത...

കോന്നി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ മോഷണം : ഓട്ടോറിക്ഷയില്‍ നിന്നും പണവും രേഖകളും...

0
കോന്നി : കോന്നി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും...