ന്യൂഡല്‍ഹി : നീറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന ഹരജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കാനിരിക്കെ സര്‍ക്കാര്‍ നീറ്റ് പരീക്ഷ മാറ്റിവെച്ചു. ആറാഴ്ചക്ക് ശേഷം പുതിയ തിയ്യതി പ്രഖ്യാപിക്കും. മാര്‍ച്ച് 12 നാണ് നേരത്തെ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാര്‍ഥികള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്. ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് പരീക്ഷ മാറ്റിവെച്ചത്.
നീറ്റ് പരീക്ഷ മാറ്റിവെച്ചു
RECENT NEWS
Advertisment



























