സ്‌കോള്‍ – കേരള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ് ; അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌കോള്‍ – കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്‌സ് ഏഴാം ബാച്ചില്‍ പുനപ്രവേശനത്തിന് അപേക്ഷ  ക്ഷണിച്ചു. ഡിസിഎ കോഴ്‌സില്‍ ഒരു ബാച്ചില്‍ ചേര്‍ന്ന ശേഷം ആ ബാച്ചിന്റെ സമ്പര്‍ക്ക ക്ലാസില്‍ പങ്കെടുക്കാത്തവര്‍ നിശ്ചിത ഹാജര്‍ കുറവായതിനാല്‍ ഡിസിഎ പൊതു പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ എന്നിവര്‍ക്ക് മൂന്ന് വര്‍ഷം വരെ തുടര്‍ ബാച്ചുകളിലെ സമ്പര്‍ക്ക ക്ലാസില്‍ പങ്കെടുക്കുന്നതിന് പുനപ്രവേശനം അനുവദിക്കും.

സ്‌കോള്‍ – കേരള  ഡിസിഎ അഞ്ചാം ബാച്ച് മുതലുളള ഡിസിഎ  വിദ്യാര്‍ഥികള്‍ക്ക് ഡിസിഎ ഏഴാം ബാച്ചില്‍ ഡിസംബര്‍ എട്ടു വരെ www.scolekerala.org വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പുനപ്രവേശന ഫീസ് 500 രൂപയാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുളള അപേക്ഷകള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ – കേരള, വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം – 12 വിലാസത്തില്‍ നേരിട്ടോ സ്പീഡ്/രജിസ്‌റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ എത്തിക്കണം. രജിസ്‌ട്രേഷനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും കൈപ്പുസ്തകത്തിനും സ്‌കോള്‍-കേരള വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ എറണാകുളം ജില്ലാ ഓഫീസിലെ 0484-2377537 നമ്പറിലും ലഭ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...