ടോ​റ​സി​ന് അ​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മ​ല്ല​പ്പ​ള്ളി: ടോ​റ​സി​ന് അ​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് ത​ൽ​ക്ഷ​ണം മ​രി​ച്ചു. പാ​ടി​മ​ൺ ഇ​ല​വ​നോ​ലി​ക്ക​ൽ ഓ​ലി​ക്ക​ൽ പാ​റ​യി​ൽ ചാ​ക്കോ വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ ജി​ബി​ൻ ചാ​ക്കോ വ​ർ​ഗീ​സാ​ണ് (22) മ​രി​ച്ച​ത്. ​ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ മ​ല്ല​പ്പ​ള്ളി – റാ​ന്നി റോ​ഡി​ൽ അം​ബി​പ്പ​ടി​ക്ക് സ​മീ​പം ആണ് അപകടം നടന്നത്. ക​രു​വാ​റ്റ സ്നേ​ഹാ​ചാ​ര്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് പ​ഠ​നം ജി​ബി​ൻ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

കോ​ളേജി​ൽ പോ​യി വീ​ട്ടി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ മ​ട​ങ്ങു​മ്പോ​ൾ മ​ല്ല​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്കു വ​ന്ന ടോ​റ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ജി​ബി​ൻ അ​ടു​ത്ത​യാ​ഴ്ച ചെ​ന്നൈ​യി​ലേ​ക്ക് പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​വ്: മി​നി (ന​ഴ്സ്, ബി​ലി​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജ്). പി​താ​വ് ചാ​ക്കോ വ​ർ​ഗീ​സും ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നാ​ണ്. സ​ഹോ​ദ​ര​ൻ ജൂ​ഡി​ൻ (പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി). സം​സ്കാ​രം പി​ന്നീ​ട് നടക്കും. കീ​ഴ്‌​വാ​യ്പൂ​ര് പോ​ലീ​സ് കേ​സെ​ടു​ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...