കാര്‍ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല ബൈപ്പാസില്‍ കാര്‍ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികന് പരിക്കേറ്റു. തിരുവല്ല നഗരത്തില്‍ പൂക്കട നടത്തുന്ന ചങ്ങനാശ്ശേരി കുന്നുംപുറം സ്വദേശി ജോയി (58) നാണ് പരിക്കേറ്റത്. ബൈപ്പാസിലെ പുഷ്പഗിരി ജംങ്ഷനില്‍ ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. മഴുവങ്ങാട് ഭാഗത്ത് നിന്നും വന്ന കാര്‍ പുഷ്പഗിരി റോഡില്‍ നിന്നും ബൈപ്പാസിലേക്ക് പ്രവേശിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലക്കും കാലിനും സാരമായി പരിക്കേറ്റ ജോയിയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട കാര്‍ ഉച്ചയോടെ സംഭവ സ്ഥലത്ത് നിന്നും നീക്കം ചെയ്തു. തിരുവല്ല പോലീസ് കേസെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’അൻസിബ ലക്ഷത്തിൽ ഒരാൾ, ആ അപൂർവ്വ കഴിവ് സമൂഹത്തിന് ആവശ്യമാണ്’; പ്രശംസയുമായി മാലാ പാർവതി

0
കൊച്ചി: താരസംഘടന അമ്മയിലേക്ക് ഇനി മത്സരിക്കില്ലെന്ന അന്‍സിബയുടെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി മാല...

​പനിപ്പേടിയിൽ കേരളം: ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; എലിപ്പനിയും ഷിഗെല്ലയും പടരുന്നു, സംസ്ഥാനത്ത് അതീവ...

0
തിരുവനന്തപുരം : മഴ കനത്തതോടെ കേരളം കടുത്ത ആരോഗ്യപ്രതിസന്ധിയിലേക്ക്. ഡെങ്കിപ്പനി ബാധിച്ച്...

​’ഇറാനെതിരെയുള്ള യുദ്ധത്തിൽ ഇസ്രായേൽ തനിച്ചു പോരാടണം’; അമേരിക്കയെ അമിതമായി ആശ്രയിക്കേണ്ടെന്ന് ബെന്യാമിൻ നെതന്യാഹു

0
ടെല്‍അവീവ്: ഇറാനെതിരായ പോരാട്ടത്തില്‍ ഇനി മുതല്‍ യുഎസിനെ ആശ്രയിക്കരുതെന്ന് മുന്നറിയിപ്പ് നൽകി...

അത്തിക്കയം ജങ്ഷനിലെ വെള്ളക്കെട്ട് : ദുരിതമൊഴിയാതെ കാൽനടയാത്രക്കാരും വ്യാപാരികളും

0
അത്തിക്കയം: അത്തിക്കയം ജങ്ഷനിലെ രൂക്ഷമായ വെള്ളക്കെട്ട് യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ദുരിതമാകുന്നു....