22.9 C
Pathanāmthitta
Tuesday, March 28, 2023 4:32 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

മരണാനന്തരം കുട്ടികളുടെ അവയവങ്ങളെടുക്കുന്ന ആശുപത്രികള്‍ ; 48 വര്‍ഷത്തിനിപ്പുറം മകന്‍റെ അവയവങ്ങള്‍ സ്വന്തം അമ്മയ്ക്ക്

ലണ്ടൻ: 48 വർഷത്തിന് ശേഷം സ്‌കോട്ട്‌ലൻഡ് യുവതിക്ക് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ട മകന്റെ അവയവങ്ങൾ തിരികെ ലഭിച്ചതായി റിപ്പോർട്ട്. സ്‌കോട്ട്‌ലൻഡിൽ ആണ് സംഭവം. അവയവദാനത്തിന്റെ ഒരു ഓപ്‌ഷൻ വഴിയാണ് ഇവർക്ക് തന്റെ കുഞ്ഞിന്റെ അവയവം തിരികെ ലഭിച്ചിരിക്കുന്നത്. ജീവിച്ചിരിക്കെ തന്നെ വ്യക്തികള്‍ക്ക് തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനായി എഴുതിവയ്ക്കാം. അല്ലെങ്കില്‍ പ്രിയപ്പെട്ടവര്‍ ഈ ലോകത്തോട് വിട പറയുമ്പോള്‍ അവര്‍ക്കുള്ള ഏറ്റവും നല്ല സമ്മാനമായോ, ആദരമായോ അവരുടെ അവയവങ്ങള്‍ മറ്റ് പലരുടെയും ജീവൻ തിരിച്ചെടുക്കുന്നതിനായി ദാനം ചെയ്യാൻ കഴിയും.

bis-new-up
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

സ്കോട്ട്‌ലൻഡിലെ എഡിൻബർഗിൽ നിന്നുള്ള 74 കാരിയായ ലിഡിയ റീഡ് ആണ്, 1975-ൽ തന്റെ മരണശേഷം തന്റെ മകന്റെ ശവപ്പെട്ടിയിൽ മനുഷ്യാവശിഷ്ടങ്ങളൊന്നും കാണാത്തതിനെ തുടർന്ന് അന്വേഷണം നടത്തിയത്. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ അവർക്ക് സ്വന്തം കുഞ്ഞിന്റെ അവയവം കണ്ടെത്താൻ കഴിഞ്ഞു. 2017 സെപ്റ്റംബറിൽ കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാൻ കോടതി ഉത്തരവിട്ടതോടെയാണ് എല്ലാത്തിന്റെയും തുടക്കം. റിസസ് രോഗം ബാധിച്ച് മരിക്കുമ്പോൾ റീഡിന്റെ കുഞ്ഞ് ഗാരിക്ക് ഒരാഴ്ച പ്രായമായിരുന്നു. മകൻ മരിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം അവനെ കാണണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടപ്പോൾ മറ്റൊരു കുട്ടിയെ കാണിച്ചുവെന്ന് റീഡ് അവകാശപ്പെട്ടു.

self

തന്റെ ആഗ്രഹത്തിന് വിരുദ്ധമായി മകന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയെന്നും അവർ പറഞ്ഞു. തന്റെ മകന്റെ അവയവങ്ങൾ ഗവേഷണത്തിനായി നീക്കം ചെയ്തതാണെന്ന സംശയവും ഇവർ ഉയർത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് ശരിയാണെന്ന് കണ്ടെത്തി. എഡിൻബർഗ് റോയൽ ഇൻഫർമറിയിൽ സൂക്ഷിച്ചിരുന്ന അവയവങ്ങളും മറ്റ് ശരീരഭാഗങ്ങളും ഗാരിയുടെ അമ്മയ്ക്ക് കൈമാറാൻ ക്രൗൺ ഓഫീസ് അനുമതി നൽകി. മരണപ്പെട്ട കുട്ടികളുടെ ശരീരഭാഗങ്ങൾ ഗവേഷണത്തിനായി ആശുപത്രികൾ എങ്ങനെയാണ് നിയമവിരുദ്ധമായി സൂക്ഷിച്ചുവെച്ചത് എന്ന് തുറന്നുകാട്ടിയ സ്കോട്ടിഷ് കാമ്പെയ്‌നിലെ പ്രമുഖ വ്യക്തിയാണ് റീഡ്.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow
Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow