ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി തിരക്കഥാകൃത്തും ഡബ്ല്യുസിസി അം​ഗവുമായ ദീദി ദാമോദരൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി തിരക്കഥാകൃത്തും ഡബ്ല്യുസിസി അം​ഗവുമായ ദീദി ദാമോദരൻ. നാലര വർഷം റിപ്പോർട്ട് പുറത്തുവിടാതെ വൈകിപ്പിച്ച സർക്കാർ നടപടി പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചുവെന്ന് ദീദി ദാമോദരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ സർക്കാരിനെ ആശ്രയിക്കലാണ് ഒപ്ഷനായുള്ളത്. ഒരു വ്യക്തിയെയല്ല ഇച്ഛാശക്തിയുള്ള വ്യക്തിയാണ് അവിടെ ഇരിക്കുന്നതെങ്കിൽ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും ദീദി ദാമോദരൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കടും വെട്ട് നടന്നെങ്കിൽ നിർഭാഗ്യകരമാണ്. സത്യമാണ് എങ്കിൽ വളരെ നിർഭാഗ്യകരമാണ്. അമ്മയുടെ പ്രതികരണത്തിൽ ആകാംക്ഷ ഇല്ല. ഇത്ര നേരവും പ്രതികരിച്ചില്ല.

ഒന്ന് അന്വേഷിക്കാൻ പോലും തയാറായില്ല. കലാകാരൻമാർ ഇതു വരെ മിണ്ടാതിരുന്നുവെന്നും ദീദി ദാമോദരൻ പറഞ്ഞു. മൊഴി കൊടുത്ത സ്ത്രീകൾ ജീവൻ പണയം വെച്ചാണ് നൽകിയത്. വലിയ വലിയ ആളുകൾ ഉദ്ഘാടനങ്ങൾക്കുൾപ്പെടെ വരാറുണ്ട്. എല്ലാ വിഷയത്തിലും ഇവർ സംസാരിക്കാറുണ്ട്. ഇത്തരം വിഷയങ്ങളിൽ പ്രമുഖർ സംസാരിക്കേണ്ടതില്ല എന്നാണോ നിങ്ങൾ കരുതുന്നത്. മാധ്യമങ്ങൾ അവരോട് ഈ വിഷയത്തിൽ പ്രതികരണം ചോദിക്കണമെന്നും ദീദി ദാമോദരൻ പറഞ്ഞു. പേരുകൾ ഡബ്ല്യുസിസിയുടെ മാത്രം ഉത്തരവാദിത്തമല്ല എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും ദീദി ദാമോദരൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...