മണ്ണാര്‍ക്കാട് : തെങ്കരയില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പട്ടികജാതിക്കാര്‍ക്കു ഭൂമി വാങ്ങിയതിന്റെ പേരില്‍ തട്ടിപ്പിനു കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെ കേസെടുക്കുമെന്ന് പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ കമ്മിഷന്‍ അധ്യക്ഷന്‍ ബി.എസ് മാവോജി പറഞ്ഞു. തട്ടിപ്പിന് ഇരയായവരുടെ പരാതികള്‍ കേള്‍ക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പണം ഉപയോഗിച്ച് സ്ഥലം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് അര്‍ഹരായവര്‍ക്ക് തന്നെ ലഭ്യമാകണം. സ്ഥലം നല്‍കാതെ രേഖ മാത്രം നല്‍കി കബളിപ്പിക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കും. സ്ഥലം അനുവദിച്ച കാലത്തെ ഉദ്യോഗസ്ഥരെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തഹസില്‍ദാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കമ്മിഷന്‍ ചെയര്‍മാന്‍ പറഞ്ഞു
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പട്ടികജാതിക്കാര്‍ക്കു ഭൂമി വാങ്ങിയതിന്റെ പേരില്‍ വന്‍ തട്ടിപ്പ്
RECENT NEWS
Advertisment




























