എസ്.ഡി.പി.ഐ വോട്ട് സ്വീകരിച്ചതിനെക്കുറിച്ച്‌ എല്‍.ഡി.എഫും യു.ഡി.എഫും മറുപടി പറയണമെന്ന് ബി ജെ പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നേമത്ത് എല്‍.ഡി.എഫും തിരുവനന്തപുരത്ത് യു.ഡി.എഫും എസ് ഡി പി ഐ വോട്ട് സ്വീകരിച്ചതിനെക്കുറിച്ച്‌ മറുപടി പറയണമെന്ന് ബി ജെ പി. എസ് ഡി പി ഐ അങ്ങോട്ടുപോയി പിന്തുണ നല്‍കിയതാകില്ലെന്നും ഇതിന് പിന്നില്‍ ആസൂത്രിതമായ ആലോചനയുണ്ടെന്നും ബി ജെ പി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷന്‍ വി.വി രാജേഷ് പറഞ്ഞു. വിഘടനവാദികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിയത് ജനങ്ങള്‍ തിരച്ചറിഞ്ഞെന്നും രാജേഷ് പറഞ്ഞു.

നേമത്ത് കുമ്മനം രാജശേഖരന്റെ വിജയം തടയാന്‍ ഇടതുപക്ഷമാണ് ഉചിതമെന്ന് തിരിച്ചറിഞ്ഞ് വി ശിവന്‍കുട്ടിക്ക് ഒപ്പം നിന്നുവെന്നായിരുന്നു എസ് ഡി പി ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടളയുടെ വെളിപ്പെടുത്തല്‍. നേമത്ത് പതിനായിരം വോട്ട് എസ് ഡി പി ഐക്ക് ഉണ്ടെന്നാണ് അവകാശവാദം. തിരുവനന്തപുരത്തെ മൂവായിരത്തോളം വോട്ട് വി എസ് ശിവകുമാറിന് നല്‍കിയെന്നും എസ് ഡി പി ഐ നേതാവ് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ശിവന്‍കുട്ടിയും ശിവകുമാറും മറുപടി പറയണമെന്നാണ് ബി ജെ പി ആവശ്യം.

എസ് ഡി പി ഐ മത്സരിച്ച നെടുമങ്ങാടും വാമനപുരത്തും ഒഴികെ ഇരുമുന്നണികളും എസ് ഡി പി ഐയോട് വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നാണ് എസ് ഡി പി ഐ നേതാവ് പറഞ്ഞത്. നേരിയ വോട്ടുവ്യത്യാസംപോലും വലിയ ചലനങ്ങള്‍ ഉണ്ടാക്കാനിടയുളള തലസ്ഥാന ജില്ലയില്‍ എസ് ഡി പി ഐ ധാരണ പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...