വഞ്ചിയൂര്‍ ട്രഷറി മോഡല്‍ തട്ടിപ്പ് വീണ്ടും : പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ധനസഹായം ഉദ്യോഗസ്ഥര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി ലക്ഷങ്ങള്‍ തട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വീണ്ടും വഞ്ചിയൂര്‍ ട്രഷറി മോഡല്‍ സാമ്പത്തിക തട്ടിപ്പ് വീണ്ടും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതിവികസന വകുപ്പ് ഓഫീസിലാണ് തട്ടിപ്പ് നടന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ധനസഹായം ഉദ്യോഗസ്ഥര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി ലക്ഷങ്ങള്‍ തട്ടിയെടുത്തു. ഒരു വര്‍ഷത്തോളമായി നടന്ന തട്ടിപ്പില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. സീനിയര്‍ ക്ലര്‍ക്ക് യു ആര്‍ രാഹുല്‍, ഫീല്‍ഡ് പ്രമോട്ടര്‍ സംഗീത എന്നിവര്‍ക്കെതിരെ ആണ് കേസെടുത്തിട്ടുള്ളത്.

പട്ടികജാതി വിഭാഗത്തിലെ നിര്‍ധനര്‍ക്ക് വിവാഹത്തിനും പഠനത്തിനും അനുവദിക്കുന്ന ധനസഹായമാണ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തത്. ധനസഹായത്തിന് അപേക്ഷിക്കുന്നവരുടെ അപേക്ഷയില്‍ അവരുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ നല്‍കുന്നതിന് പകരം ഉദ്യോഗസ്ഥര്‍ ബന്ധുക്കളുടെ അക്കൌണ്ട് നമ്പര്‍ മാറ്റി നല്‍കിയാണ് തട്ടിപ്പ് നടത്തിയത്.

രാഹുല്‍ ഇങ്ങനെ നാല് ലക്ഷത്തോളം രൂപയും സംഗീത രണ്ടേ മുക്കാല്‍ ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ മാര്‍ച്ച്‌ വരെയുള്ള ഇടപാടിലാണ് ഇത്രയും തുകയുടെ തട്ടിപ്പ് നടന്നിട്ടുള്ളത്. അതിന് മുമ്പുള്ള ഇടപാടുകളും പരിശോധിച്ച്‌ വരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...