Tuesday, May 21, 2024 5:41 am

എസ്ഡിപിഐ ജനമുന്നേറ്റ യാത്ര : സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാജ്യത്തിന്റെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ജില്ലാ പ്രസിഡന്റ്‌ എസ് മുഹമ്മദ്‌ അനീഷ് നിർവഹിച്ചു. ഫാഷിസത്തിന്റെ നീരാളി കൈകളിൽ അകപ്പെട്ട നമ്മുടെ രാജ്യത്തെ വീണ്ടെടുക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി ഷാജി പഴകുളം, ജനറൽ സെക്രട്ടറി ഓർഗനൈസർ ഷെയ്ഖ് നജീർ, സെക്രട്ടറി റിയാഷ് കുമ്മണ്ണൂർ, പബ്ലിസിറ്റി കൺവീനർ നാസർ, വാർഡ് കൗൺസിലർ എസ് ഷൈലജ എന്നിവർ ആശംസകൾ നേർന്നു. കുലശേഖരപതി ജംഗ്ഷനിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഫെബ്രുവരി 28നാണ് ജനമുന്നേറ്റ യാത്ര ജില്ലയിൽ പര്യടനം നടത്തുന്നത്. യാത്രയുടെ മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് ജില്ലയിൽ നടന്നുവരുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാഞ്ഞങ്ങാട് സിപിഎം നേതാക്കൾക്ക് നേരെ സ്ഫോടക വസ്‌തു എറിഞ്ഞു ; സ്ത്രീക്ക് പരിക്ക്

0
കാഞ്ഞങ്ങാട്: ഗൃഹസന്ദർശനത്തിന് എത്തിയ സിപിഎം നേതാക്കൾക്ക് നേരെ സിപിഎം പ്രവർത്തകനായ അമ്പലത്തറ...

സംസ്ഥാനത്ത് മൂന്ന് ദിവസംകൂടി മഴ തുടരും ; മുന്നറിയിപ്പ് നൽകി അധികൃതർ

0
തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം...

ചിറാപുഞ്ചിയിൽ മലയാളി സൈനികൻ മുങ്ങി മരിച്ച നിലയിൽ

0
കോഴിക്കോട്: ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മലയാളി സൈനികൻ മുങ്ങി മരിച്ചു. ആർമിയിൽ...

വൈറസ് ഭീക്ഷണി ; സംസ്ഥാനത്ത് ചരിയുന്ന കുട്ടിയാനകളുടെ എണ്ണം വർധിച്ചുവരുന്നതായി വനംവകുപ്പ്, മുന്നറിയിപ്പ്

0
തിരുവനന്തപുരം: കാട്ടാനകളുടെയും ജീവനെടുത്ത് മാരകവൈറസുകൾ. പത്തുവയസ്സെത്തുംമുമ്പ് ചരിയുന്ന കുട്ടിയാനകളുടെ എണ്ണം കൂടിവരുന്നതായി...