എസ്‌ഡിപിഐ ചുങ്കപ്പാറയിൽ റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ഭരണഘടന മൂല്യങ്ങൾക്ക് ഭീഷണിയായി മാറിയ ബിജെപിയുടെ ഫാഷിസ്റ്റ് ഭരണത്തിനെതിരെ ഫലപ്രദമായി ഇടപെടുന്നതിന് പ്രതിപക്ഷ ഐക്യമില്ലെന്ന് എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ പറഞ്ഞു. ‘മോദിയല്ല, ഭരണഘടനയാണ് ഗ്യാരന്റി’ എന്ന മുദ്രാവാക്യമുയർത്തി എസ്‌ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുങ്കപ്പാറയിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിൽ വന്നവർ രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുന്നു. പ്രതിപക്ഷ പാർട്ടികൾ രൂപം നൽകിയ ഇന്ത്യ മുന്നണിയിൽ പോലും അധികാര തർക്കം നടക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി നാട് മുഴുവനും ഓടിനടന്ന് ഗ്യാരന്റി നൽകുകയാണ്. മോദിയുടെ ഗ്യാരന്റി ഏതെങ്കിലും വിധത്തിൽ മുഖവിലക്കെടുക്കാൻ കഴിയുമോ. രാജ്യത്ത് പൗരൻമാരുടെ ജീവനും സ്വത്തിനും വിലയില്ലാതായിരിക്കുന്നു. ആരാധന സ്വാതന്ത്ര്യം ഹനിക്കപെടുന്നു. മഹത്തായ ഭരണഘടനയേയും ജനാധിപത്യ, മതേതര മൂല്യങ്ങളെയും അട്ടിമറിച്ച് മതാധിഷ്ഠിത രാഷ്ട്ര നിർമിതിയിലേക്കാണ് ബിജെപി രാജ്യത്തെ കൊണ്ടുപോകുന്നത്. ഇന്ന് കോർപ്പറേറ്റുകൾക്കാണ് മോദി ഭരണകൂടം ഗ്യാരന്റി നൽകുന്നത്. കേരളത്തിൽ വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം എയർപോർട്ട്, വ്യവസായ സംരംഭങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ കോർപ്പറേറ്റുകൾ കയ്യടക്കി.

പ്രകൃതിയെ മൊത്തമായി കോർപറേറ്റുകൾക്ക് തീറെഴുതി കൊടുത്തിരിക്കുന്നു. കോർപ്പറേറ്റുകൾക്ക് വാഴാൻ രാജ്യത്തിന്റെ സകല സംവിധാനങ്ങളും തുറന്നുകൊടുക്കുന്ന മോദിക്ക് എങ്ങനെ പൗരന്മാർക്ക് ഗ്യാരന്റി നൽകാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ജില്ലാ പ്രസിഡന്റ്‌ എസ് മുഹമ്മദ്‌ അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷാജി പഴകുളം, ജനറൽ സെക്രട്ടറി ഓർഗനൈസർ ഷേക്ക് നജീർ, ജില്ലാ വൈസ് പ്രസിഡന്റ് അഭിലാഷ് റാന്നി, സെക്രട്ടറിമാരായ സഫിയ പന്തളം, റിയാഷ് കുമ്മണ്ണൂർ, ട്രഷറർ ഷാജി കോന്നി, എസ് ഡി ടി യു ജില്ലാ പ്രസിഡന്റ് അഷറഫ് ആലപ്ര , റാന്നി മണ്ഡലം പ്രസിഡന്റ് ഷാനവാസ് കോട്ടാങ്ങൽ, സെക്രട്ടറി ലുബീർ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കരട് റിപ്പോർട്ടിൻെറ ഉളളടക്കത്തിനെതിരെ പ്രതിഷേധം ; ചോദ്യം ചെയ്ത്...

0
തിരുവനന്തപുരം : വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

ട്രെയിനിലെ എസി കൂപ്പെയിൽ യുവതിയുടെ മദ്യക്കടത്ത് ; പിടികൂടിയത് 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ...

0
പട്ന: ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽനിന്നും 75 ലീറ്റർ മദ്യം പിടികൂടിയ...

ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ; കണക്കുകൾ പുറത്ത്

0
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ എണ്ണം കഴിഞ്ഞയാഴ്ച...

കളമശ്ശേരിയിൽ ബെവ്കോയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി ; മുഖത്ത് പരിക്കേറ്റ പാടുകൾ

0
കൊച്ചി : കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബെവ്‌കോയ്ക്ക്...