ആലപ്പുഴ : ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നു. ജനങ്ങളെ ഭീതിയിലാഴ്ത്തി കരയിലേക്ക് കൂറ്റന്‍ തിരമാലകള്‍ അടിച്ചു കയറുകയാണ്.
അമ്പതിലേറെ വീടുകള്‍ ഏത് നിമിഷവും കടലെടുത്തു പോകാവുന്ന അവസ്ഥയിലാണുള്ളത്. വീട്ടിനുള്ളിലേക്ക് തിരയടിച്ച് കയറിയത് മൂലം ജീവിതം ദുസ്സഹമായതോടെ ആളുകള്‍ സാധനങ്ങളെല്ലാം നീക്കി വീട് ഒഴിയുകയാണ്.
വലിയഴീക്കല്‍ – തൃക്കുന്നപ്പുഴ തീരദേശ റോഡ് പലയിടത്തും പൂര്‍ണമായി തകര്‍ന്നു. തീരദേശ റോഡ് കവിഞ്ഞ് കടല്‍ വെള്ളം കിഴക്കോട്ട് കുത്തി ഒഴുകുകയാണ്. വിരവധി കച്ചവട സ്ഥാപനങ്ങളും തകര്‍ച്ചാഭീഷണി നേരിടുന്നു. പതിയാങ്കരയില്‍ ഒരു ക്യാമ്പ് തുറന്നിട്ടുണ്ട്.