വിജിലിന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു ; രണ്ട് കഡാവർ നായകളെ എത്തിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എലത്തൂർ സ്വദേശി വിജിലിന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സരോവരം പാർക്കിനോട് ചേർന്നുള്ള സ്ഥലത്താണ് പരിശോധന. കൊച്ചിയിൽ നിന്ന് തിരച്ചിലിനായി രണ്ട് കഡാവർ നായകളെ എത്തിച്ചു. വിജിലിന്റെ മൃതദേഹം കുഴിച്ചുമൂടിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സരോവരത്തിനു സമീപത്തെ ചതുപ്പ് നിലത്തിൽ തിരച്ചിൽ ആരംഭിച്ചത്. കോഴിക്കോട് മഴ ശക്തമായതോടെ മണ്ണ് നീക്കം ചെയ്യുന്നത് ദുഷ്കരമാവുകയാണ്. തിരച്ചിലിനായി മണ്ണുമാന്തി യന്ത്രവും കൊച്ചിയിൽ നിന്ന് കഡാവർ നായകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

മണ്ണുമാന്തി യന്ത്രം ചതുപ്പിന്റെ ഭാഗത്തേക്ക്‌ എത്തിക്കാനായി മണ്ണിട്ട് റോഡ് ഉണ്ടാക്കുന്നുണ്ട്. സ്ഥലത്ത് വെള്ളം നിറഞ്ഞതിനാൽ മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കാനാണ് പോലീസിന്റെ ശ്രമം. ഇന്നും തിരച്ചിൽ ഫലം കണ്ടില്ലെങ്കിൽ നാളെ ചെളി പുറത്തേക്ക് ഇട്ടായിരിക്കും പരിശോധന. മൃതദേഹഭാഗങ്ങൾ ലഭിച്ചാൽ മാത്രമേ പോലീസിന് DNA പരിശോധന പോലുള്ള നടപടികളിലേക്ക് കടക്കാൻ സാധിക്കുകയുള്ളു. അതേസമയം നാളെ പ്രതികളുടെ കസ്റ്റഡി അപേക്ഷ അവസാനിക്കും. മരിച്ച വിജിലിന്റെ സുഹൃത്തുക്കളായ നിഖിൽ, ദീപേഷ് എന്നിവരാണ് എലത്തൂർ പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. രണ്ടാം പ്രതി പ്രതിയായ രഞ്ജിത്തിനായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപ പരാമർശം ; സണ്ണി എം. കപിക്കാടിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റായ...

പത്തനംതിട്ട ജില്ലയില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ പെരുകുന്നു : ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നത്...

0
പത്തനംതിട്ട : ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ വഴി...

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...