നാളെ തുടങ്ങുന്ന വേണാടിന്‍റെ സ്റ്റോപ്പുമാറ്റം ; സമയം ലാഭം രണ്ടേ രണ്ട് പ്ലാറ്റ് ഫോമുകള്‍ മാത്രമുള്ള നോര്‍ത്ത് സ്റ്റേഷനില്‍ സാധ്യമാണോ എന്ന് യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം: പതിറ്റാണ്ടുകള്‍ നീണ്ട ബന്ധമാണ് വേണാട് എക്സ്പ്രസുമായി എറണാകുളം ജംഗ്ഷനുള്ളത്..നാളെ മുതല്‍ നോര്‍ത്ത് സ്റ്റേഷനില്‍ വണ്ടി നിര്‍ത്തുന്നതോടെ ആ ബന്ധം ഇല്ലാതാകും. തത്കാലത്തേക്കെന്ന് റെയില്‍വേ പറയുന്നു. ഏകപക്ഷീയമായ തീരുമാനത്തിന്‍റ അനന്തരഫലം വരും ദിവസങ്ങളില്‍ തന്നെ വ്യക്തമാവുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് സ്ഥിരംയാത്രക്കാര്‍.തൊഴിലാളിദിനത്തില്‍ തുടങ്ങുന്ന വേണാടിന്‍റെ സ്റ്റോപ്പുമാറ്റം എട്ടിന്‍റെ പണിയെന്ന് കൊച്ചിയിലെത്തുന്ന തൊഴിലാളികള്‍ പറയുന്നു. റെയില്‍വേ വാഗ്ദാനം ചെയ്യുന്ന സമയം ലാഭം രണ്ടേ രണ്ട് പ്ലാറ്റ് ഫോമുകള്‍ മാത്രമുള്ള നോര്‍ത്ത് സ്റ്റേഷനില്‍ സാധ്യമാണോ എന്ന് റെയില്‍വേ ചിന്തിക്കണമെന്നാണ് അവരുടെ ആവശ്യം.

വേണാട് കിട്ടിയേ തീരു എന്ന് നിര്‍ബന്ധം യാത്രക്കാര്‍ക്കില്ല. മെമു വേണം.. ആവശ്യമല്ല അത്യാവശ്യമാണത്.മെട്രോയെ ആശ്രയിക്കുന്നതും പ്രായോഗികമല്ലെന്ന് യാത്രക്കാര്‍ പറയുന്നു. നാളെ മുതല്‍ തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന വേണാട് രാവിലെ 9.50ന് നോര്ത്ത് സ്റ്റേഷനിലെത്തും. 9.55ന് ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകും.തിരിച്ച് വരുന്ന വണ്ടി 5.15ന് നോര്‍ത്തിലെത്തും 5.20ന് തൃപ്പൂണുത്തുറ വഴി തിരുവനന്തപുരത്തേക്ക് പോകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടശ്ശേരിക്കര പഞ്ചായത്തില്‍ ഗ്രാമസഭ ഓഗസ്റ്റ് 15 മുതല്‍ 21 വരെ

0
വടശ്ശേരിക്കര : ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി സംബന്ധിച്ച ഗ്രാമസഭകള്‍ ഓഗസ്റ്റ്...

കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ പറ്റിച്ചെന്ന് പരാതി

0
കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ...

പത്തനംതിട്ടയില്‍ സപ്ലൈകോ ഓണം ഫെയര്‍ ആരംഭിച്ചു

0
പത്തനംതിട്ട : പത്തനംതിട്ട മാക്കാംകുന്ന് സെന്‍റ് സ്റ്റീഫന്‍സ് കത്തീഡ്രലിന് എതിര്‍വശം...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്‍റ് സ്റ്റേറ്റ് റിസോഴ്‌സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍...