കെസിബിസിയുടെ നിലപാട് യുക്തിരഹിതം, ബി.ജെ.പിയുടെ അജണ്ടയില്‍ പുരോഹിതര്‍ വീഴരുത് – സെബാസ്റ്റ്യന്‍ പോള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഗാന്ധിജയന്തി ദിനമായ ഞായറാഴ്‌ച സ്‌കൂളില്‍ ലഹരിവിരുദ്ധ ക്യാമ്പയിന്‍ നടത്തുന്നതിനെ എതിര്‍ത്ത കെസിബിസിയുടെ നിലപാടിനെ വിമര്‍ശിച്ച്‌ മുന്‍ എം.പി സെബാസ്‌റ്റ്യന്‍ പോള്‍.കത്തോലിക്കാ സഭയും മെത്രാന്മാരും സ്വീകരിച്ചത് അങ്ങേയറ്റം യുക്തിരഹിതമായ നിലപാടാണെന്ന് ഒരു സ്വകാര്യ ന്യൂസ്‌ചാനലിനോട് അദ്ദേഹം പ്രതികരിച്ചു.

‘പൂര്‍ണമായും സര്‍ക്കാരിന്റെ എയിഡും ഗ്രാന്റും സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയങ്ങള്‍ ഒരു പൊതു ആവശ്യത്തിന‌ുവേണ്ടി തുറക്കില്ല തുറന്നുകൊടുക്കില്ല എന്ന് പറയുന്നതില്‍ അഭംഗിയുണ്ട്. ബിജെപിയുടെ കേരളത്തിലെ ടാര്‍ഗറ്റ് കേരളത്തിലെ ക്രിസ്‌ത്യാനികളാണ്. ആ ക്രിസ്‌ത്യാനികളെ ഇടതുപക്ഷത്തുനിന്നും കോണ്‍ഗ്രസില്‍ നിന്നും അടര്‍ത്തിമാറ്റുമ്പോണ് അവര്‍ക്ക് ഗ്യാപ്പുണ്ടാക്കാന്‍ കഴിയുന്നത്. അത്തരം അജണ്ടയില്‍ കാര്യവിവരമുള‌ള പുരോഹിതര്‍ അകപ്പെടാന്‍ പാടില്ല.’ സെബാസ്‌റ്റ്യന്‍ പോള്‍ പറഞ്ഞു.

ഒക്‌ടോബര്‍ രണ്ട് ഞായറാഴ്‌ച വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ സര്‍ക്കാര്‍ ലഹരിവിരുദ്ധ ക്യാമ്ബയിന്‍ സംഘടിപ്പിക്കുകയാണ്. എന്നാല്‍ ഞായറാഴ്‌ച വിശ്വാസ സംബന്ധമായ ആചാരാനുഷ്‌ഠാനങ്ങള്‍ പാലിക്കണമെന്നും വിശ്വാസ പരിശീലന പരിപാടികള്‍ നടക്കുന്നുണ്ടെന്നും അറിയിച്ചാണ് കേരള കാത്തോലിക് ബിഷ‌പ്‌സ് കൗണ്‍സില്‍ സര്‍ക്കാര്‍ തീരുമാനം മറ്റൊരു ദിവസം നടപ്പാക്കുമെന്ന് അറിയിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി ; വിദ്യാർത്ഥി സമരത്തെ പരിഹസിച്ച് കൃഷ്ണകുമാർ

0
തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണ...

വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ

0
തിരുവനന്തപുരം: വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ....

മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ്...

നിലവാരത്തിൽ നീറ്റ് ലീക്കില്ലാത്ത പാക്ക് ; നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ

0
എറണാകുളം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ. സപ്ലൈക്കൊ ഉൽപ്പന്നങ്ങളുടെ പുതിയ...