മദ്രസ പ്രവർത്തനങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പിനോട് കർണാടക സർക്കാർ

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: മദ്രസകള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന മതതീവ്രവാദികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ മദ്രസകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. മദ്രസകള്‍ കേന്ദ്രീകരിച്ച്‌ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.

കര്‍ണാടകയില്‍ 960 മദ്രസകള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ഇവയുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന കാര്യം സര്‍ക്കാരിനെ അറിയിക്കണം. ഇതിനായി വിദ്യാഭ്യാസ കമ്മീഷണറെ അദ്ധ്യക്ഷനാക്കി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. അംഗീകാരമില്ലാത്ത മദ്രസകള്‍ തിരിച്ചറിയുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സര്‍വ്വേ നടപടികള്‍ ആരംഭിച്ചിരുന്നു. ഇത് മാതൃകയാക്കിയാണ് കര്‍ണാടക സര്‍ക്കാരിന്റെയും നടപടി.

വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മദ്രസകള്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മദ്രസകളുടെ പ്രവര്‍ത്തനം വിലക്കുകയോ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുകയോ ചെയ്‌തേക്കുമെന്നാണ് സൂചനകള്‍. മദ്രസയില്‍ അദ്ധ്യാപകരെന്ന വ്യാജേന താമസിച്ച്‌ ഭീകര പ്രവര്‍ത്തനം നടത്തിയിരുന്ന ചിലരെ അസം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിന്നും അടുത്തിടെ പിടികൂടുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...