കാസര്‍ഗോഡ് തുടര്‍ച്ചയായ രണ്ടാംദിവസവും വന്‍ കഞ്ചാവ് വേട്ട ; പിടിച്ചെടുത്തത് 128 കിലോ

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : ആന്ധ്രപ്രദേശിൽ നിന്ന് കാസർഗോട്ടേക്ക് കാറിൽ കടത്തുകയായിരുന്ന വൻ കഞ്ചാവ് ശേഖരം പിടിച്ചു. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെയും ആദൂർ പോലീസിന്റെയും നേതൃത്വത്തിൽ ആദൂർ സി.എ. നഗറിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. കാറോടിച്ചിരുന്ന ഉളിയത്തടുക്ക സ്വദേശി, വിദ്യാനഗറിൽ താമസിക്കുന്ന സുബെർ അബ്ബാസി(32)നെ അറസ്റ്റ് ചെയ്തു.

കാറിൽ നിന്ന് 128 കിലോ കഞ്ചാവാണ് പിടിച്ചത്. 59 പാക്കറ്റുകളിലായി കഞ്ചാവ് കാറിന്റെ ഡിക്കിയിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു. കാറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം തലപ്പാടിയിലും സമാനരീതിയിലുള്ള കഞ്ചാവ് കടത്ത് പിടിച്ചിരുന്നു. 114 കിലോ കഞ്ചാവുമായെത്തിയ യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരത്തിൽ ജില്ലയിലേക്ക് കൂടുതൽ കഞ്ചാവ് കടത്തിന് സാധ്യതയുണ്ടെന്ന് എക്സൈസിനും പോലീസിനും വിവരം ലഭിച്ചിരുന്നു.

കാസർഗോഡ് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായർ, ബേക്കൽ ഡിവൈ.എസ്.പി. സി.കെ.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എസ്.ഐ.മാരായ സി.കെ.ബാലകൃഷ്ണൻ, കെ.നാരായണൻ നായർ, ഇ.രത്നാകരൻ, എ.എസ്.ഐ. അബൂബക്കർ കല്ലായി, എസ്.സി.പി.ഒ.മാരായ മധു കുറ്റിക്കോൽ, അനിൽകുമാർ, സി.പി.ഒ.മാരായ ജിനേഷ്, രാജേഷ് മാണിയാട്ട്, ഓസ്റ്റിൻ തമ്പി, പി.ജയേഷ്, എസ്.ഗോകുല, കെ.വിജയൻ, നിതിൻ സാരംഗ്, പി.വി.സുഭാഷ്, ടി.വി.വിജേഷ്, സി.മനോജ്, ടി.ചന്ദ്രൻ, കെ.അശ്വത് കുമാർ, കെ.സുരേഷ്, എ.എം.അനൂപ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...

കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് മമത ബാനർജിക്കെതികെ കേസ്

0
കൊല്‍ക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ്...