ഓപ്പറേഷന്‍ ഫോസ്‌കോസിൽ രണ്ടാം ദിനം റെക്കോര്‍ഡ് പരിശോധന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ ഫോസ്‌കോസ് (FOSCOS) ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി രണ്ടാം ദിവസം മാത്രം 4725 റെക്കോര്‍ഡ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 988 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികള്‍ സ്വീകരിച്ചു. ഇതോടെ രണ്ട് ദിവസം കൊണ്ട് 1917 സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പരിശോധനയില്‍ 667 സ്ഥാപനങ്ങള്‍ ലൈസന്‍സിന് പകരം രജിസ്ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിക്കുന്നതായി കണ്ടതിനാല്‍ അവര്‍ക്ക് ലൈസന്‍സ് എടുക്കുന്നതിനു വേണ്ടി നോട്ടീസ് നല്‍കി. കൂടാതെ ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നതിന് 440 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ്, ജോ. കമ്മീഷണര്‍ ജേക്കബ് തോമസ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. തിരുവനന്തപുരം 698, ആലപ്പുഴ 400, കോട്ടയം 420, ഇടുക്കി 141, എറണാകുളം 345 , തൃശൂര്‍ 558, പാലക്കാട് 342, മലപ്പുറം 535, കോഴിക്കോട് 593, വയനാട് 152, കണ്ണൂര്‍ 371, കാസര്‍ഗോഡ് 170 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്. 11 ജില്ലകളിലായി 103 സ്‌ക്വാഡുകളാണ് രണ്ടാം ദിവസം ലൈസന്‍സ് പരിശോധനയ്ക്ക് സജ്ജമാക്കിയത്. കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ആഗസ്റ്റ് മൂന്നിനും ഡ്രൈവ് തുടരുന്നതാണ്.

ലൈസന്‍സിനു പകരം രജിസ്‌ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ നിയമനടപടികള്‍ സ്വീകരിച്ചു. ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. രജിസ്‌ട്രേഷന്‍ വളരെ ചെറിയ കച്ചവടക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ കാര്യമാണ്. വളരെ ചെറിയ ബിസിനസും ആ ബിസിനസില്‍ നിന്നുള്ള വരുമാനം ഒരു വര്‍ഷത്തില്‍ 12 ലക്ഷം രൂപയില്‍ അധികം വരാതിരിക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ നേടി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുക. മറ്റുള്ള എല്ലാ ഭക്ഷ്യ സംരംഭകരും തന്നെ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നേടി പ്രവര്‍ത്തിക്കേണ്ടതാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹൈക്കോടതി അഭിഭാഷക നിയമന വിവാദം : മുഖ്യമന്ത്രിക്ക് എതിരെ ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: ഹൈക്കോടതി അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ലോയേഴ്സ്...

മരട് അനീഷ് വീണ്ടും അറസ്റ്റിൽ ; സ്പായിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ നടപടി

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് മരട് അനീഷ് വീണ്ടും...

ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനും എതിരെ കേസ് ; നടി അൻസിബ നൽകിയ പരാതിയിൽ നടപടി

0
കൊച്ചി: നടി അന്‍സിബയുടെ പരാതിയില്‍ ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനും എതിരെ കേസ് എടുത്തു....

ശുചീകരണത്തിനിറങ്ങിയ മൂന്ന് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്കിനുളളില്‍ കുടുങ്ങിയ തൊഴിലാളികൾക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡല്‍ഹിയിലെ...