സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാര്‍ തീരുമാനമെടുക്കേണ്ട ഫയലുകള്‍ക്ക് ഇനി നാല് തട്ടുകള്‍ മാത്രമേ ഉണ്ടാകൂ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാര്‍ തീരുമാനമെടുക്കേണ്ട ഫയലുകള്‍ക്ക് ഇനി നാല് തട്ടുകള്‍ മാത്രമേ ഉണ്ടാകൂ. ഭരണ പരിഷ്കാര കമീഷന്‍ നിര്‍ദേശത്തി‍ന്റ് അടിസ്ഥാനത്തില്‍ ഫയല്‍ നീക്കം സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ മന്ത്രിസഭ യോഗം ഇത് അംഗീകരിച്ചിരുന്നു. ഇതോടെ ഫയല്‍ നീക്കം വേഗത്തിലാകും. തീരുമാനങ്ങളും ഉത്തരവുകളും വേഗത്തില്‍ വരികയും ചെയ്യും. മന്ത്രി തലത്തില്‍ തീരുമാനിക്കേണ്ട ഫയലുകളില്‍ സെക്രട്ടറി മുഖേന സമര്‍പ്പിക്കേണ്ട ഫയലുകള്‍ സെക്ഷന്‍ – അണ്ടര്‍ സെക്രട്ടറി – ഡെപ്യൂട്ടി /ജോയന്റ് /അഡീഷനല്‍ /സ്പെഷല്‍ സെക്രട്ടറി -സെക്രട്ടറി – മന്ത്രി /മുഖ്യമന്ത്രി എന്ന നിലയിലാകും കാണുക. സെക്രട്ടറി മുഖേനയല്ലാതെ അയക്കുന്ന ഫയലുകള്‍ക്ക് മൂന്ന് തട്ടാകും ഉണ്ടാവുക. സെക്ഷന്‍ – അണ്ടര്‍ സെക്രട്ടറി – ഡെപ്യൂട്ടി /ജോയന്റ് /അഡീഷനല്‍ /സ്പെഷല്‍ സെക്രട്ടറി -മന്ത്രി /മുഖ്യമന്ത്രി.

മുഖ്യമന്ത്രി തലത്തില്‍ തീരുമാനമെടുക്കേണ്ട ഫയലുകള്‍ക്ക് അവിടെ എത്താന്‍ നാല് തട്ടുണ്ടാകും. സെക്ഷന്‍ – അണ്ടര്‍ സെക്രട്ടറി – ഡെപ്യൂട്ടി /ജോയന്റ് /അഡീഷനല്‍ /സ്പെഷല്‍ സെക്രട്ടറി -സെക്രട്ടറി – മന്ത്രി /മുഖ്യമന്ത്രി. ഇതില്‍ സെക്രട്ടറി കാണേണ്ട ഫയലുകള്‍ മൂന്ന് തട്ടുകള്‍ വഴി മന്ത്രിക്ക് സമര്‍പ്പിക്കണം. സെക്രട്ടറി കാണേണ്ടതില്ലാത്ത ഫയലുകള്‍ സെക്ഷനുകളില്‍ നിന്നും അണ്ടര്‍ സെക്രട്ടറി മുതല്‍ സ്പെഷല്‍ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരില്‍ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കണ്ട് വകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കണം. അതിന് രണ്ട് തട്ടുകളാകും ഉണ്ടാവുക.

മന്ത്രിസഭ യോഗത്തിനായി സമര്‍പ്പിക്കുന്നത് മുഖ്യമന്ത്രിയുടെ ഉത്തരവിനായുള്ള ഫയലുകള്‍ അഞ്ച് തട്ട് കടന്നാണ് മുഖ്യമന്ത്രിയുടെ അടുത്ത് എത്തേണ്ടത്. സെക്ഷന്‍ – അണ്ടര്‍ സെക്രട്ടറി – ഡെപ്യൂട്ടി /ജോയന്റ് /അഡീഷനല്‍/സ്പെഷല്‍ സെക്രട്ടറി-സെക്രട്ടറി-മന്ത്രി-മുഖ്യമന്ത്രി. മന്ത്രിസഭ യോഗത്തിനുള്ള കുറിപ്പുകള്‍ അംഗീകാരത്തിന് നല്‍കുന്നതും അഞ്ച് തട്ട് കടന്നാകണം. സെക്ഷനില്‍ നിന്നും അണ്ടര്‍ സെക്രട്ടറി മുതല്‍ സ്പെഷല്‍ സെക്രട്ടറി വരെയുള്ളവരില്‍ രണ്ട് ഉദ്യോഗസ്ഥര്‍ കണ്ട് വകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവര്‍ മുഖേന മന്ത്രിക്ക് സമര്‍പ്പിക്കണം.

മന്ത്രിസഭയുടെ പരിഗണനക്ക് സമര്‍പ്പിക്കുന്ന കുറിപ്പുകള്‍ അടങ്ങുന്ന ഫയലുകളില്‍ മറ്റ് വകുപ്പുകളുടെ അഭിപ്രായം തേടേണ്ട ഫയലുകള്‍ സെക്ഷനില്‍ നിന്ന് ഡെപ്യൂട്ടി സെക്രട്ടറിയോ അതിന് മുകളിലുള്ള ശ്രേണിയിലുള്ള ഉദ്യോഗസ്ഥനോ കണ്ട് വകുപ്പ് സെക്രട്ടറി മുഖേന അയക്കണം. രണ്ട് തട്ടുകള്‍ കടന്ന് വകുപ്പ് സെക്രട്ടറിക്ക്. ചീഫ് സെക്രട്ടറി കാണേണ്ടതും തീരുമാനം എടുക്കേണ്ടതുമായ ഫയലുകള്‍ മൂന്ന് തട്ട് കടന്നാകും ചീഫ് സെക്രട്ടറിയിലെത്തുക. സെക്ഷന്‍ – അണ്ടര്‍ സെക്രട്ടറി – ഡെപ്യൂട്ടി /ജോയന്റ് /അഡീഷനല്‍ /സ്പെഷല്‍ സെക്രട്ടറി – സെക്രട്ടറി. സെക്രട്ടറി തലത്തില്‍ തീരുമാനമെടുക്കേണ്ട ഫയലുകള്‍ സെക്ഷനില്‍ നിന്നും അണ്ടര്‍ സെക്രട്ടറി മുതല്‍ സ്പെഷല്‍ സെക്രട്ടറി വരെ ഉദ്യോഗസ്ഥരിലൊരാള്‍ കണ്ട് സെക്രട്ടറിക്ക് നല്‍കണം. രണ്ട് തട്ടുകള്‍ കടന്ന് സെക്രട്ടറിക്ക്. പതിവ് ഫയലുകള്‍ തഴേതട്ടില്‍ വിശദമായി പരിശോധിക്കുമ്പോള്‍ നേരിട്ട് തീരുമാനമെടുക്കേണ്ട അധികാരിക്ക് നല്‍കണം. ഓരോ വകുപ്പുകളിലും തട്ടുകള്‍ എത്രയാണെന്ന് അതത് സെക്രട്ടറിമാര്‍ വകുപ്പ് മന്ത്രിമാരുമായി ആലോചിച്ച്‌ ഉത്തരവിറക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...