സിപിഎം അടൂർ ഏരിയാ സമ്മേളനത്തിൽ പി പി ദിവ്യയെ അനുകൂലിച്ച് ഒരുവിഭാഗം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സിപിഐഎം അടൂർ ഏരിയാ സമ്മേളനത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയെ അനുകൂലിച്ച് ഒരുവിഭാഗം. എഡിഎം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പിപി ദിവ്യയെ നേരത്തെ പത്തനംതിട്ടയിൽ നിന്നുള്ള സിപിഐഎം നേതാക്കൾ അതിരൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടൂർ ഏരിയാ സമ്മേളനത്തിൽ പി പി ദിവ്യയെ പിന്തുണയ്ക്കുന്ന പ്രതികരണങ്ങൾ ഉയർന്നത്. സമരങ്ങളുടെ തീചൂളയിലൂടെ ഉയർന്ന് വന്ന നേതാവാണ് പിപി ദിവ്യയെന്നും പത്തനംതിട്ട ജില്ലാ നേതൃത്വം ദിവ്യയെ മാധ്യമങ്ങൾക്ക് കൊത്തിപറിക്കാൻ ഇട്ടു കൊടുത്തെന്നുമുള്ള അതിരൂക്ഷ വിമർശനങ്ങളാണ് അടൂർ ഏരിയാ സമ്മേളനത്തിൽ ഉയർന്നത്. ജില്ലാ നേതൃത്വം ദിവ്യയെ പരസ്യമായി തള്ളി പറഞ്ഞതും വിമർശിച്ചതും ശരിയായില്ലെന്നും പ്രതിനിധികൾ സമ്മേളനത്തിൽ പറഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പലതവണ ദിവ്യയെ വിമർശിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനഞ്ചിനാണ് താമസ സ്ഥലത്ത് നവീന്‍ ബാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിനായി ഒരുക്കിയ സ്വീകരണ ചടങ്ങില്‍ പി പി ദിവ്യ നടത്തിയ പരാമര്‍ശം ആത്മഹത്യക്ക് കാരണമായെന്നായിരുന്നു ആരോപണം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പി പി ദിവ്യക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ ജാമ്യത്തിലാണ് പി പി ദിവ്യ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...