കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ സ്ത്രീയെ മര്‍ദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ സ്ത്രീയെ മര്‍ദ്ദിച്ചതായി പരാതി.വയനാട് സ്വദേശി സക്കീന മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സക്കീനയുടെ മകന്‍ മര്‍ദിച്ചെന്നാരോപിച്ച്‌ സെക്യൂരിറ്റി ജീവനക്കാരന്‍ സുരേന്ദ്രനും ചികിത്സ തേടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മകന്റെ കുട്ടിയുടെ ചികിത്സയ്ക്കായി വന്ന സക്കീനയ്ക്കാണ് മര്‍ദ്ദനമേറ്റത്. കുട്ടിയെ മുമ്പ് ഡോക്ടറെ കാണിച്ചതിന്റെ പേപ്പറുകള്‍ കൊടുക്കാനായി ശ്രമിക്കുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരന്‍ മര്‍ദിച്ചെന്നാണ് പരാതി. സക്കീന മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കി.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ സക്കീനയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ആശുപത്രിയ്ക്ക് അകത്തേക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. അധികം ആളുകളെ അകത്തേക്ക് കയറ്റാന്‍ തങ്ങള്‍ക്ക് അനുവാദം ഇല്ലെന്നും അതുകൊണ്ട് അവരെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നുമാണ് സെക്യൂരിറ്റി ജീവനക്കാരന്‍ സുരേന്ദ്രന്റെ വാദം. സക്കീനയുടെ മകന്‍ മര്‍ദിച്ചെന്നാരോപിച്ച്‌ സുരേന്ദ്രന്‍ ചികിത്സ തേടി. ജോലി തടസപ്പെടുത്തിയതിന് ആശുപത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...