അങ്കമാലി എളവൂരില്‍ കെ – റെയില്‍ സ്ഥലപരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അങ്കമാലി എളവൂരില്‍ കെ – റെയില്‍ സ്ഥലപരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. കെ – റെയില്‍ കുറ്റികള്‍ നാട്ടുന്നതിനുള്ള സ്ഥലപരിശോധനയ്ക്ക് എത്തിയവരെയാണ് തടഞ്ഞത്. പ്രതിഷേധം കണക്കിലെടുത്ത് ഉദ്യോഗസ്ഥര്‍ മടങ്ങി. എറണാകുളം – തൃശൂര്‍ ജില്ല അതിര്‍ത്തിയില്‍ അങ്കമാലി കറുകുറ്റിയ്ക്കടുത്ത് എളവൂര്‍ പാറക്കടവിലൂടെയാണ് നിര്‍ദ്ദിഷ്ട കെ – റെയില്‍ പാത. ഇവിടെ പാത കടന്നു പോകുന്നിടത്ത് കുറ്റികള്‍ നാട്ടാനുള്ള സ്ഥല പരിശോധനയ്ക്കായാണ് നാല് കെ – റെയില്‍ ഉദ്യോഗസ്ഥരെത്തിയത്. എന്നാല്‍ പരിശോധന അനുവദിക്കില്ലെന്ന് നിലപാടെടുത്ത് നാട്ടുകാര്‍ തടഞ്ഞു. ഇതോടെ ഉദ്യോഗസ്ഥര്‍ മടങ്ങി. എളവൂര്‍ പാറക്കടവില്‍ ജനവാസ – കാര്‍ഷിക മേഖലയിലൂടെ കടന്ന് പോകുന്ന കെ – റെയില്‍ പദ്ധതി അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍.

കെ – റെയില്‍ പദ്ധതിയ്‌ക്കെതിരെ നാട്ടുകാര്‍ സമര സമിതി രൂപീകരിച്ചിട്ടുണ്ട്. തുടര്‍ പരിശോധനയ്‌ക്കോ സ്ഥലം അടയാളപ്പെടുത്താനുള്ള കുറ്റികള്‍ നാട്ടാനോ ഉദ്യോഗസ്ഥര്‍ വീണ്ടുമെത്തിയാല്‍ ഇനിയും തടയുമെന്ന നിലപാടിലാണ് സമര സമിതി. അതിവേഗ യാത്രക്ക് പുറമെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ കൂടി സില്‍വര്‍ ലൈന്‍ലക്ഷ്യമിടുന്നുണ്ടെന്ന് ഡിപിആര്‍. പദ്ധതിയുടെ രണ്ടാം പ്രത്യേക ദൗത്യ കമ്പനി അഥവാ എസ്.പി.വിയുടെ ഉദ്ദേശ്യം പൂര്‍ണ്ണമായും ഭൂമി വികസനമാണെന്ന് പദ്ധതിരേഖയില്‍ പറയുന്നു. അതേ സമയം അതിവേഗപദ്ധതിയുടെ കോട്ടയം സ്റ്റേഷന്‍ ഉണ്ടാക്കേണ്ടത് ഡിപിആര്‍ പ്രകാരം കായലിലാണ്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...