Friday, March 28, 2025 3:39 am

കശ്മീരിലെ പൂഞ്ചിൽ ഭീകരർക്കായി സുരക്ഷാസേനയുടെ തിരച്ചിൽ തുടരുന്നു ; ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നതായി നിഗമനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ പൂഞ്ചിൽ വനമേഖലയിൽ ഭീകരർക്കായി സുരക്ഷ സേന ഇന്നും തെരച്ചിൽ തുടരും. അതിർത്തിക്കടന്ന് എത്തിയ ഭീകരരുമായിട്ടാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടൽ മലയാളി സൈനികൻ അടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഉൾവനമേഖലയിൽ ഇന്നലെയും തെരച്ചിൽ നടന്നിരുന്നു. ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നതായിട്ടാണ് പ്രാഥമിക നിഗമനം. ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്നലെ അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു.

ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരചരമം പ്രാപിച്ച മലയാളി സൈനികൻ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് കേരളത്തിലെത്തിക്കും. ഇന്ന് വൈകുന്നേരത്തോടെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിക്കും. തുടർന്ന് നാളെ രാവിലെ ജന്മനാടായ കൊല്ലം കുടവട്ടൂരിലേക്ക് കൊണ്ടുവരും. പൊതുദർശനത്തിനു ശേഷം വീട്ടു വളപ്പിൽ സംസ്കരിക്കും. തിങ്കളാഴ്ച പുലർച്ചെയാണ് ജമ്മു കശ്മീരിലെ പൂഞ്ചിൽ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വൈശാഖ് ഉൾപ്പെടെ അഞ്ചു സൈനികർ വീരമൃത്യു വരിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ കട്ടില്‍ വിതരണം ചെയ്തു

0
പത്തനംതിട്ട : പെരിങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് നല്‍കുന്ന...

ആഘോഷിക്കാം അവധിക്കാലം ; കുട്ടികളുടെ പാര്‍ക്ക് ഒരുക്കി പന്തളം ബ്ലോക്ക് പഞ്ചായത്ത്

0
പത്തനംതിട്ട : വേനലവധി ആഘോഷിക്കാന്‍ സജ്ജീകരണം ഒരുക്കി പന്തളം ബ്ലോക്ക് പഞ്ചായത്തിലെ...

ഔഷധതണലില്‍ ഇത്തിരി നേരം ; വായനയുടെ വാതായനം തുറന്ന് നെടുമ്പ്രം പഞ്ചായത്ത്

0
പത്തനംതിട്ട : വായനയുടെ ലോകത്തേക്ക് ക്ഷണിച്ച് നെടുമ്പ്രം ഗ്രാമപഞ്ചായത്ത്. നെടുമ്പ്രം ആയുര്‍വേദ...

ഞങ്ങള്‍ സന്തുഷ്ടരാണ് ; വയോജനങ്ങള്‍ക്ക് കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പകല്‍വീട്

0
പത്തനംതിട്ട : വയോജനങ്ങള്‍ക്ക് തണലൊരുക്കി കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പകല്‍വീട്. വീടുകളിലെ...