ഡോക്ടർ ചമഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയ യുവതിയെ സുരക്ഷാ ജീവനക്കാർ പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡോക്ടർ ചമഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയ യുവതിയെ സുരക്ഷാ ജീവനക്കാർ പിടികൂടി. ന്യൂറോ സർജൻ എന്ന വ്യാജേനയാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ യുവതി കയറിക്കൂടിയത്. ഇവ എന്ന് പേര് പറഞ്ഞ യുവതി പെരുന്ന സ്വദേശിയാണെന്നും പറയുന്നു. പേരൂർക്കടയിലാണ് താമസിക്കുന്നത്. ഇന്ന് രാവിലെയാണ് സ്റ്റെതസ്കോപ്പ് അണിഞ്ഞ് ഡോക്ടർ വേഷത്തിൽ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ കയറിക്കൂടിയത്. പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ അധികൃതരെ വിവരമറിയിച്ചു. ഇങ്ങനെയൊരു പേരിൽ ഡോക്ടർ ഇവിടെയില്ലെന്ന് പറഞ്ഞു.

ഇവർ ലിഫ്റ്റിൽ കയറി കാന്റീനിലും മറ്റും പോയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് വേഷം മാറി പുറത്തിറങ്ങി ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാർ തടഞ്ഞു നിർത്തി പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്. ഇവർ പല പേരുകളാണ് പറയുന്നത്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ എന്തിനാണ് ഇവർ ആശുപത്രിയിലെത്തിയതെന്ന് വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹന ഫിറ്റ്‌നസ് പരിശോധനയ്ക്കായുള്ള കൈക്കൂലിയുടെ കോഡ് ടി.ആർ.6 ; പോരായ്മകൾ രേഖയാക്കില്ല

0
തിരുവനന്തപുരം : ഫിറ്റ്‌നസ് പരിശോധനയ്ക്കുവരുന്ന വാഹനങ്ങളിൽ പോരായ്മ കണ്ടെത്തിയാൽ ഫിറ്റ്‌നസ് റിന്യൂവൽ...

‘വീട്ടിൽ മൗനി, വിദേശത്ത് ജ്ഞാനി’ ; ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് നടത്തിയ ‘വൈവിധ്യ’പരാമർശത്തെ പരിഹസിച്ച്...

0
ന്യൂഡൽഹി : ന്യൂയോർക്കിലെ പരിപാടിയിൽ ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് നടത്തിയ...

ബിസ്ക്കറ്റ് നൽകാമെന്ന് വാഗ്ദാനം ; 5 വയസ്സുകാരിയെ 12കാരൻ പീഡിപ്പിച്ചു

0
പട്ന: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പന്ത്രണ്ടുകാരൻ പിടിയിൽ. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലാണ് ഞെട്ടിക്കുന്ന...

വേനലവധിക്കു ശേഷം ഖത്തറിൽ സ്‌കൂളുകൾ തുറന്നു

0
ദോഹ: വേനലവധിക്കു ശേഷം ഖത്തറിൽ സ്‌കൂളുകൾ തുറന്നു. നാലു ലക്ഷത്തിലേറെ വിദ്യാർഥികളാണ്...