ല്കനൗ: മാസ്‌കില്ലാതെ ബ്രാഞ്ചിലെത്തിയ ഇടപാടുകാരനെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ വെടിവെച്ചു വീഴ്ത്തി. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ബാങ്ക് ഓഫ് ബറോഡയുടെ ബ്രാഞ്ചിലാണ് സംഭവം നടക്കുന്നത്. മാസ്‌കില്ലാതെ ബ്രാഞ്ചിലെത്തിയ ഉപഭോക്താവുമായി സെക്യൂരിറ്റി ജീവനക്കാരന്‍ തര്‍ക്കിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും തര്‍ക്കത്തിലേര്‍പ്പെട്ടതോടെ ആളുകള്‍ തടിച്ചുകൂടി. പിന്നാലെ വെടിയൊച്ച കേള്‍ക്കുകയായിരുന്നു. കുമാര്‍ എന്നയാള്‍ക്കാണ് വെടികൊണ്ടത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരമാണ്.