സീതത്തോട് – നിലയ്ക്കല്‍ കുടിവെള്ള പദ്ധതി ശബരിമല തീര്‍ഥാടനത്തിലെ നാഴികക്കല്ല് : മന്ത്രി റോഷി അഗസ്റ്റിന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സീതത്തോട് – നിലയ്ക്കല്‍ കുടിവെള്ള പദ്ധതി ശബരിമല തീര്‍ഥാടനത്തിലെ നാഴികക്കല്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പദ്ധതിയുടെ ഉദ്ഘാടനം നിലയ്ക്കല്‍ ദേവസ്വം ബോര്‍ഡ് നടപ്പന്തലില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ശബരിമല മണ്ഡല-മകരവിളക്ക്, മാസ പൂജ സമയത്ത് സീതത്തോട്, പമ്പ, പെരുനാട് ശുദ്ധീകരണ ശാലകളില്‍ നിന്ന് കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് തീര്‍ഥാടകര്‍ക്കായി ടാങ്കറില്‍ കുടിവെള്ളം എത്തിക്കുന്നത്. നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ ജലസംഭരണികളില്‍ പൈപ്പ് ലൈന്‍ വഴി വെള്ളം എത്തുന്നതോടുകൂടി ജലവിതരണത്തിനായി ചെലവാക്കി വരുന്ന ഭീമമായ തുക കുറയ്ക്കുവാന്‍ സാധിക്കും. തീര്‍ഥാടകര്‍ക്ക് ശുദ്ധമായ കുടിവെള്ളവും ഉറപ്പാക്കാനും കഴിയും.

120 കോടി രൂപ നബാഡ് ധനസഹായത്തോടെയുള്ള പദ്ധിതിയില്‍ 84.38 കോടി രൂപയുടെ പ്രവൃത്തി പൂര്‍ത്തിയായി. സംസ്ഥാനത്ത് കുടിവെള്ളവിതരണത്തില്‍ അത്ഭുതകരമായ മാറ്റം ഉണ്ടായി. കഴിഞ്ഞ 3.5 വര്‍ഷം കൊണ്ട് 17 ലക്ഷത്തില്‍ നിന്ന് 40 ലക്ഷം കുടുംബങ്ങള്‍ക്ക് ശുദ്ധജലം വിതരണം ചെയ്യാനായി. റാന്നി മണ്ഡലത്തില്‍ കുടിവെള്ള വിതരണത്തിനായി 671 കോടി രൂപ അനുവദിച്ചു. ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി നെല്ലിമല ഭാഗത്തേക്കുള്ള പ്രവൃത്തി പൂര്‍ത്തിയാക്കുന്നതോടെ അട്ടത്തോട് കിഴക്ക് പടിഞ്ഞാറ് ഉന്നതികള്‍, കിസുമം സ്‌കൂള്‍, അയ്യന്‍മല, നെല്ലിമല, നാരായണംതോട് പ്രദേശങ്ങളില്‍ മാര്‍ച്ച് മാസത്തോടെ കുടിവെള്ളം എത്തും.

ളാഹ, ഏഞ്ചൽവാലി പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതികൾ ടെൻഡർ ചെയ്ത വരുന്നു. ഈ പദ്ധതികൾ പൂർത്തിയാക്കുന്നതോടെ വേലംപ്ലാവ്, ളാഹ, മഞ്ഞത്തോട്, ഏഞ്ചൽവാലി, തുലാപ്പള്ളി, പ്ലാപ്പള്ളി എന്നീ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുവാൻ സാധിക്കും. വേനൽക്കാലത്ത് ജലവിതരണം സുഗമമാക്കുന്നതിന് പ്ലാപ്പള്ളി സമ്പിലും, നിലയ്ക്കൽ ബിഎസ്എൻഎൽ ടവറിനു സമീപമുള്ള ഒ എച്ച് എസ് ആർ -ലും ഹൈഡ്രന്റുകൾ സ്ഥാപിച്ച്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ലഭ്യമാക്കുന്ന ടാങ്കർ ലോറികൾ വഴി ജലവിതരണം നടത്തുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ജനപ്രതിനിധികളോടൊപ്പം ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘത്തിന്റെ മികവോടെയുള്ള പ്രവര്‍ത്തനത്തിലാണ് പല പ്രതിസന്ധികളേയും തരണം ചെയ്തു പദ്ധതി യാഥാര്‍ഥ്യമായതെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല തീര്‍ഥാടനത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്ത സീതത്തോട് – നിലയ്ക്കല്‍ കുടിവെള്ള പദ്ധതി കേരളത്തിന് മുതല്‍കൂട്ടെന്ന് ചടങ്ങില്‍ അധ്യക്ഷനായ പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. 8.5 കോടി രൂപ ചെലവില്‍ നിലയ്ക്കലില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജല അതോറിറ്റി തിരുവല്ല പിഎച്ച് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ആര്‍. വി സന്തോഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി 2014ല്‍ 9.09 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 9 മീറ്റര്‍ വ്യാസമുള്ള ഇന്‍ടേക്ക് കിണര്‍, 13 ദശലക്ഷം സംഭരണശേഷിയുള്ള ജലശുദ്ധീകരണശാല എന്നിവയുടെ നിര്‍മാണപ്രവൃത്തികള്‍ 2019ല്‍ പൂര്‍ത്തീകരിച്ച് കമ്മിഷന്‍ ചെയ്തു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 2019 ല്‍ 120 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായി. രണ്ടാം ഘട്ടത്തില്‍ 6 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള 3 സമ്പ് കം ബൂസ്റ്റര്‍ പമ്പ് ഹൗസുകള്‍, നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ 20 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള 3 ഉന്നതതല ജലസംഭരണി, 22.5 കി.മീ 508 എംഎം എംഎസ് ക്ലിയര്‍ വാട്ടര്‍ പമ്പിംങ്ങ് മെയിന്‍, നിലയ്ക്കല്‍ബേസ് ക്യാമ്പില്‍ വിതരണശൃംഖല, പമ്പ് ഹൗസുകളിലും ശുദ്ധീകരണശാലയിലും പമ്പ് സെറ്റ്, ട്രാന്‍സ്ഫോര്‍മര്‍ എന്നിവ സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലയ്ക്കല്‍ബേസ് ക്യാമ്പിലെ ബി.എസ്.എന്‍.എല്‍ ടവര്‍, ഗോശാല എന്നിവയ്ക്ക് സമീപമുളള 20 ലക്ഷം ലിറ്റര്‍ വീതം സംഭരണ ശേഷിയുള്ള ജലസംഭണികളുടെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുളളതും പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപമുള്ള 20 ലക്ഷം ലിറ്റര്‍ ജലസംഭരണിയുടെ പ്രവൃത്തി അവസാന ഘട്ടത്തിലുമാണ്.

ചടങ്ങില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഗോപി, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, പെരുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, വാര്‍ഡ് അംഗങ്ങളായ മഞ്ജു പ്രമോദ്, സി എസ് സുകുമാരന്‍, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി അലക്സ്, ജല അതോറിറ്റി അടൂര്‍ പ്രോജക്ട് ഡിവിഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി. ആര്‍. വിപിന്‍ ചന്ദ്രന്‍, അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. മനോജ്കുമാര്‍, അസി. എന്‍ജിനീയര്‍ വി. അനു തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടി ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹമെന്ന് സംശയം

0
പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹമെന്ന് സംശയം....

ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യ കോർപ്സ് കമാൻഡർ തല ചർച്ച ഇന്ന് നടക്കും

0
ഡൽഹി: അരുണാചൽ പ്രദേശിലെ എൽ.എസ്.സിക്ക് സമീപമുള്ള വാച്ച-ദാമൈ അതിർത്തി മീറ്റിംഗ് പോയിന്റിൽ...

 രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ

0
കൊല്ലം: രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി...

കോഴിക്കോട് നടക്കുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ തിയതിയുടെ കാര്യത്തിലടക്കം തീരുമാനമായി

0
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ തിയതിയുടെ കാര്യത്തിലടക്കം...