എനിക്കാരേയും പേടിയില്ല – ബാങ്കോവ സ്ട്രീറ്റിൽ തന്നെയുണ്ട് ; ലൊക്കേഷൻ പങ്കുവച്ച് സെലൻസ്‌കി

For full experience, Download our mobile application:
Get it on Google Play

കീവ് : കീവിലെ ബാങ്കോവ സ്ട്രീറ്റിൽ തന്നെയുണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കി. ആരെയും ഭയമില്ലെന്നും ഒളിച്ചിരിക്കില്ലെന്നും സെലൻസ്‌കി ഏറ്റവും പുതിയ വിഡിയോയിൽ വ്യക്തമാക്കി. എവിടേയും പോയി ഒളിച്ചിട്ടില്ലെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. തനിക്കാരേയും പേടിയില്ലെന്നും അതുകൊണ്ട് എവിടെയും ഒളിച്ചിരിക്കുകയല്ലെന്നും സെലൻസ്‌കി അറിയിച്ചു. കീവിലെ ബാങ്കോവ സ്ട്രീറ്റിലാണ് താമസിക്കുന്നത്. ഒളിച്ചിരിക്കുകല്ല, ആരേയും പേടിക്കുന്നുമില്ലെന്ന് സെലൻസ്‌കി വിഡിയോയിൽ പറഞ്ഞു.

യുക്രൈൻ പതാകയ്‌ക്ക് സമീപം ഒരു ഡെസ്‌കിൽ ഇരുന്നുകൊണ്ടാണ് സെലൻസ്‌കി വിഡിയോ പങ്കുവെച്ചത്.  ഞങ്ങൾ പ്രതിരോധത്തിന്റെ 12-ാം ദിനം പിന്നിടുകയാണ്. ഇവിടെത്തന്നെ ഞങ്ങളുണ്ട്.. എല്ലാവരും പ്രയത്‌നിച്ച് കൊണ്ടിരിക്കുകയാണ്. എന്റെ സംഘത്തോടൊപ്പം ഞാൻ കീവിൽ തുടരുകയാണ് – സെലൻസ്‌കി പറഞ്ഞു.
സെലൻസ്‌കിയുടെ ജീവൻ തലനാരിഴയ്‌ക്കാണ് റഷ്യൻ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഫെബ്രുവരി 24 ന് പുടിൻ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് പ്രാവശ്യം ഇത്തരത്തിൽ ആക്രമണം നടന്നുവെന്നാണ് റിപ്പോർട്ട്. യുഎൻ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം റഷ്യയുടെ ആക്രമണത്തിൽ സാധാരണക്കാരായ 406 പേർ കൊല്ലപ്പെടുകയും 801 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...