സ്വയം തൊഴില്‍ ബോധവത്ക്കരണം : ശില്‍പ്പശാല നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖേന നടപ്പാക്കി വരുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികള്‍ സംബന്ധിച്ച് തൊഴില്‍ രഹിതരില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ സിന്ധു അനില്‍ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികള്‍ തരണം ചെയ്ത് സ്വയം തൊഴില്‍മേഖലയില്‍ കടന്നുവരാന്‍ തൊഴില്‍ രഹിതരായ യുവ തലമുറ തയാറാകണമെന്ന് കൗണ്‍സിലര്‍ പറഞ്ഞു.

ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജി.ജി വിനോദ് അധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കുന്ന സ്വയം തൊഴില്‍ പദ്ധതികളുടെ പരിചയപ്പെടുത്തല്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (പ്ലേസ്‌മെന്റ്) സി.ഖദീജാബീവിയും സ്വയം തൊഴില്‍ പദ്ധതികളുടെ സാമ്പത്തിക വശങ്ങളും അക്കൗണ്ടിഗും എന്ന വിഷയത്തില്‍ ലീഡ് ബാങ്ക് ചീഫ് മാനേജര്‍ സിറിയക് തോമസും ശില്‍പശാല നയിച്ചു. സ്വയം തൊഴില്‍ വായ്പാ പദ്ധതികളുടെ അപേക്ഷാ ഫോറവും ശില്‍പശാലയില്‍ വിതരണം ചെയ്തു.

2022-23 സംസ്ഥാനസര്‍ക്കാര്‍ സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ് ഓഫീസ് മുഖേന നടത്തി വരുന്ന സ്വയം തൊഴില്‍ ബോധവത്ക്കരണ പരിപാടികളിലൂടെ സംരംഭകരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും സ്വയം പര്യാപ്തതയിലേക്കും നയിക്കുകയാണ് ലക്ഷ്യം. എംപ്ലോയ്‌മെന്റ് ഓഫീസര്‍ (വി.ജി) ജെ.എഫ് സലീം, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍മാരായ പി.എസ് റോഷ് കുമാര്‍, ഷിബി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു

0
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ...

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...