ഡ്രൈ ഡേയില്‍ ബൈക്കിൽ സഞ്ചരിച്ച് മദ്യ വിൽപ്പന ; 100 ലിറ്റർ മദ്യവുമായി യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡ്രൈ ഡേയില്‍ ബൈക്കിൽ വില്‍പ്പനയ്‌ക്കായി എത്തിച്ച 100 ലിറ്റർ മദ്യവുമായി യുവാവ് അറസ്റ്റിൽ. വെട്ടുകാട് ബാലനഗർ സ്വദേശി സൂര്യയെന്ന് വിളിക്കുന്ന ശ്രീജിത്തിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. തിരുവനന്തപുരം ശംഖുമുഖത്താണ് സംഭവം. എല്ലാ ഡ്രൈ ഡേയിലും തിരുവനന്തപുരം നഗരത്തിലൂടെ സ്‌കൂട്ടറിൽ സഞ്ചരിച്ച് ആണ് ഇയാൾ മദ്യവിൽപ്പന നടത്തിയിരുന്നത്. ഇത് സംബന്ധിച്ച് ഒട്ടേറെ പ്രാവശ്യം എക്‌സൈസിന് പരാതികൾ ലഭിച്ചിരുന്നു. എന്നാൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നും സ്‌കൂട്ടറിൽ നിന്നുമായി 193 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 100 ലിറ്റർ മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. ഇതിൽ 7 ലിറ്റർ പോണ്ടിച്ചേരി മദ്യവുമുണ്ട്. മദ്യം വിറ്റ 5000 രൂപയും പ്രതിയിൽ നിന്ന് കണ്ടെടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസറായ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...