അപകടത്തില്‍ പരുക്കേറ്റ് കിടപ്പിലായ ശെല്‍വിക്ക് സഹായവുമായി ജനീഷ് കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കോന്നി : ജനകീയസഭയിലെ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതിയില്‍ വീട്ടിലെത്തി നടപടി സ്വീകരിച്ച് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ. പ്രമാടം മുണ്ടയ്ക്കാ മുരുപ്പില്‍ എംഎല്‍എയുടെ ജനകീയ സഭയിലെത്തിയാണ് കോന്നി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി അമ്മയുടെ രോഗാവസ്ഥ കണ്ണുനീരോടെ വിവരിച്ചത്.

വിദ്യാര്‍ഥിനിയുടെ അമ്മ പാലമറൂര്‍ ചിത്ര ഭവനില്‍ പി. ശെല്‍വി (38) ഒരു വര്‍ഷമായി അപകടത്തില്‍ പരുക്കേറ്റ് എഴുന്നേല്‍ക്കാന്‍ കഴിയാതെ വീട്ടില്‍ കിടപ്പാണ്. അമ്മയും മകളും മാത്രമാണ് വീട്ടിലുള്ളത്. അമ്മയ്ക്ക് കൂട്ടിരുന്ന് ചികിത്സ നടത്തുന്നതിനാല്‍ മകള്‍ക്ക് സ്‌കൂളില്‍ പോകാനും കഴിയുന്നില്ല. മേശിരിമാര്‍ക്കൊപ്പം മെയ്ക്കാട് ജോലിക്കായി 20 വര്‍ഷം മുന്‍പാണ് തമിഴ്നാട് സ്വദേശിനിയായ സെല്‍വി പ്രമാടം പഞ്ചായത്തിലെത്തുന്നത്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ പത്തനംതിട്ട കുലശേഖരപതിയില്‍ വീടു നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ മതില്‍ ഇടിഞ്ഞു വീണാണ് ശെല്‍വിയ്ക്ക് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും കോട്ടയം ഗവ.മെഡിക്കല്‍ കോളജിലും കോന്നി താലൂക്ക് ആശുപത്രിയിലും ചികിത്സ നടത്തിയെങ്കിലും സെല്‍വിക്ക് എഴുന്നേല്‍ക്കാന്‍ കഴിയാത്ത സ്ഥിതി തുടരുകയാണ്.

ഫിസിയോ തെറാപ്പി ചെയ്യുന്നതിനു സൗകര്യമുള്ള ആശുപത്രിയില്‍ ചികിത്സ തേടണമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചു എങ്കിലും പണമില്ലാത്തതിനാല്‍ വീട്ടില്‍ തുടരുകയും സ്ഥിതി കൂടുതല്‍ ദയനീയമാകുകയായിരുന്നു. ജനകീയസഭയില്‍ എത്തി അമ്മയെ ചികിത്സിപ്പിക്കാന്‍ സഹായിക്കണം, എനിക്ക് പഠിക്കാന്‍ സൗകര്യമൊരുക്കണം എന്നായിരുന്നു സെല്‍വിയുടെ മകളുടെ അപേക്ഷ. സെല്‍വിയെ കാണാന്‍ നേരിട്ട് വീട്ടിലെത്തിയ എംഎല്‍എ ദയനീയ സ്ഥിതി ബോധ്യപ്പെട്ട് അടിയന്തിര ചികിത്സാ സൗകര്യമൊരുക്കി നല്‍കി.

ഡോക്ടര്‍മാരുമായി എംഎല്‍എ ഫോണില്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കടമ്മനിട്ടയിലുള്ള ഫിസിയോ തെറാപ്പി സൗകര്യമുള്ള ആശുപത്രിയിലേക്ക് ആംബുലന്‍സ് വിളിച്ചു വരുത്തി സെല്‍വിയെ മാറ്റി.
ചികിത്സാ ചെലവിനാവശ്യമായ ക്രമീകരണവും എംഎല്‍എ ഏര്‍പ്പെടുത്തി നല്‍കി. കുട്ടിക്ക് പഠനത്തിനാവശ്യമായ എല്ലാ സൗകര്യവും ഒരുക്കി നല്‍കുമെന്നും എംഎല്‍എ പറഞ്ഞു. സര്‍ക്കാരില്‍ നിന്നും ചികിത്സാ സഹായം ലഭിക്കുന്നതിനാവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്താനും എംഎല്‍എ നിര്‍ദേശം നല്‍കി. എംഎല്‍എയോടൊപ്പം പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനിത്, പഞ്ചായത്ത് അംഗം വാഴവിള അച്യുതന്‍ നായര്‍, രാജേഷ് അക്ലേത്ത്, കെ ആര്‍ ജയന്‍, അനീഷ് പ്രമാടം, രാജേഷ് പാലമറൂര്‍ ജിബിന്‍, അരുണ്‍ ഐസക് തുടങ്ങിയവരും ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...