അര്‍ധ അതിവേഗ തീവണ്ടിക്ക്‌ നെടുമ്പാശ്ശേരിയിലും സ്റ്റേഷന്‍ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അര്‍ധ അതിവേഗ തീവണ്ടിക്ക്‌ നെടുമ്പാശ്ശേരിയിലും സ്റ്റേഷന്‍ അനുവദിച്ചു. കാക്കനാടിനെ കൂടാതെയാണ്‌ നെടുമ്പാശേരിയിലും സ്റ്റേഷന്‍ അനുവദിച്ചത്‌. കഴിഞ്ഞ ദിവസം അംഗീകരിച്ച പദ്ധതി രേഖയിലാണ്‌ കൊച്ചിയില്‍ മറ്റൊരു സ്റ്റേഷന്‍ കൂടി അനുവദിച്ചിരിക്കുന്നത്‌.

എന്നാല്‍ എല്ലാ വിമാനത്താവളങ്ങളേയും ഐടി പാര്‍ക്കുകളേയും ബന്ധിപ്പിച്ചാണ്‌ അര്‍ധ അതിവേഗ പാത എന്ന സര്‍ക്കാരിന്റെ അവകാശവാദം തെറ്റാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്‌. റെയില്‍പ്പാത ആരംഭിക്കുന്ന കൊച്ചുവേളിയില്‍ നിന്ന്‌ അഞ്ച്‌ കിമീ അകലെയാണ്‌ തിരുവനന്തപുരം വിമാനത്താവളം. കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളുമായും റെയില്‍പ്പാതക്ക്‌ നേരിട്ട്‌ ബന്ധമില്ല. മലബാറില്‍ നിന്നടക്കം രണ്ട്‌ മണിക്കൂറിനുള്ളില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്താനാവുമെന്ന പ്രത്യേകതയുണ്ട്‌. കോഴിക്കോട്‌ നിന്ന്‌ ബസ്‌ മാര്‍ഗം കരിപ്പൂരിലെത്താന്‍ ഒരു മണിക്കൂറിലേറെ വേണം. കണ്ണൂര്‍ നഗരത്തില്‍ നിന്ന്‌ കണ്ണൂര്‍ വിമാനത്താവളത്തിലെത്താനും ഒരു മണിക്കൂര്‍ വേണം. നെടുമ്പാശേരിക്ക്‌ ഇപ്പോള്‍ സ്‌റ്റോപ്പ്‌ അനുവദിച്ചത്‌ മറ്റ്‌ താത്‌പര്യങ്ങള്‍ ഉള്ളത്‌ കൊണ്ടാണെന്ന്‌ ആരോപണം ഉയരുന്നുണ്ട്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...