ആർഎസ്എസ് നൽകിയ പട്ടികപ്രകാരമാണ് കേരളത്തിൽ സെനറ്റ് നിയമനം : എംബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്രസർക്കാരിനെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും രൂക്ഷമായി വിമർശിച്ച് മന്ത്രി എംബി രാജേഷ്. കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഭരണകൂട സംവിധാനത്തെ മുഴുവൻ കാവിവത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിൻ്റെ സെനറ്റിലും ആർഎസ്എസ് നോമിനിയെ നിയമിക്കുന്നത് അതിൻറെ ഭാഗമായിട്ടാണ്. ആർഎസ്എസ് നൽകിയ പട്ടികപ്രകാരമാണ് കേരളത്തിൽ സെനറ്റ് നിയമനം എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഭരണകൂട സംവിധാനത്തെ മുഴുവൻ കാവിവത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംഘപരിവാറിന്റെ നേതൃത്വത്തിൽ ഭരണകൂടത്തിന്റെ എല്ലാ മേഖലയിലേക്കുള്ള കാവിവത്കരണം നടക്കുന്നുണ്ട്.

വിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും തുടങ്ങിയ എല്ലാ മേഖലയിലും അത് നടക്കുന്നുണ്ട്. കേരളത്തിൻറെ സെനറ്റിലും ആർഎസ്എസ് നോമിനിയെ നിയമിക്കുന്നത് അതിൻ്റെ ഭാഗമായിട്ടാണ്. ഗവർണർക്ക് എവിടെ നിന്ന് ഈ പട്ടിക കിട്ടി ? ആർഎസ്എസ് നൽകിയ പട്ടിക പ്രകാരമാണ് കേരളത്തിൽ സെനറ്റ് നിയമനം. കേരളത്തിലെ പ്രതിപക്ഷം ഇതേക്കുറിച്ച് മിണ്ടാത്തത് എന്തുകൊണ്ട് ? ആർഎസ്എസുകാരെ സെനറ്റിലും മറ്റും നിയമിക്കുന്നതിൽ കോൺഗ്രസ് പിന്തുണയ്ക്കുന്നുണ്ടോ ? ഗവർണർക്ക് മൗന പിന്തുണ നൽകുന്നതാണ് കോൺഗ്രസ് നിലപാട് എന്നും അദ്ദേഹം പറഞ്ഞു. കോടതികളിൽ ആർഎസ്എസ് റിക്രൂട്ട്മെൻ്റ് എന്ന എംവി ഗോവിന്ദൻ്റെ പ്രസ്താവന ശ്രദ്ധയിൽ പെട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...