സർവകലാശാലകളിൽ സെനറ്റ് യോഗം ഉടൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കാന്‍ സര്‍വകലാശാലകള്‍ക്ക് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയതോടെ, വൈസ് ചാന്‍സലര്‍ നിയമനം നിയമപോരാട്ടത്തിലേക്കു നീങ്ങാന്‍ സാധ്യത. അതേസമയം, സര്‍വകലാശാലകള്‍ സഹകരിച്ചില്ലെങ്കില്‍ വി.സി. നിയമനത്തില്‍ സ്വന്തംനിലയില്‍ മുന്നോട്ടുപോവാന്‍ ഗവര്‍ണര്‍ തീരുമാനിച്ചതായി അറിയുന്നു. സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള യു.ജി.സി. പ്രതിനിധികളുടെ പേരുകള്‍ ഗവര്‍ണര്‍ വാങ്ങിക്കഴിഞ്ഞു. യു.ജി.സി. പ്രതിനിധിക്കുപുറമേ, ഗവര്‍ണറുടെയും സര്‍വകലാശാലകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് സെര്‍ച്ച് കമ്മിറ്റി. 15-നുള്ളില്‍ പ്രതിനിധിയെ നല്‍കാനാണ് സര്‍വകലാശാലകള്‍ക്കുള്ള നിര്‍ദേശം. വി.സി.മാരുടെ ഹിയറിങ് 24-ന് രാജ്ഭവനില്‍ തീരുമാനിച്ചിട്ടുണ്ട്.

മാര്‍ച്ചിൽ പുതിയ വി.സി.മാരെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവര്‍ണര്‍.ചാന്‍സലറുടെ നിര്‍ദേശത്തില്‍ തീരുമാനമെടുക്കാന്‍ സെനറ്റ് യോഗങ്ങള്‍ വിളിക്കാന്‍ സര്‍വകലാശാലകള്‍ ഒരുക്കംതുടങ്ങി. ‘കേരള’യില്‍ 16-നാണ് യോഗം. കണ്ണൂര്‍, എം.ജി., ഫിഷറീസ്, കാര്‍ഷികം, കെ.ടി.യു., മലയാളം, കുസാറ്റ് സര്‍വകലാശാലകളിലൊക്കെ വൈകാതെ യോഗം നടക്കുമെന്ന് അറിയുന്നു. ഗവര്‍ണറുടെ കത്തനുസരിച്ച് സര്‍വകലാശാലയുടെ പ്രതിനിധിയെ നല്‍കണമോ വേണ്ടയോ എന്നതില്‍ സെനറ്റ് തീരുമാനമെടുക്കേണ്ടിവരും. എന്തായാലും ചാന്‍സലര്‍ ആവശ്യപ്പെട്ടാല്‍ സെനറ്റ് വിളിച്ചുചേര്‍ക്കാതിരിക്കാനാവില്ല.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസ് : ഒരാള്‍ കൂടി പിടിയില്‍

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ ഒരാള്‍...

ഡൽഹി അപകടം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽ

0
ന്യൂഡൽഹി : ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ...

മാലിന്യവും കാടും നിറഞ്ഞ് റാന്നി പെരുമ്പുഴ ബസ് സ്റ്റാന്‍ഡിലെ പൂന്തോട്ടം

0
റാന്നി : ഒരുകാലത്ത് പൂച്ചെടികളും മനോഹരമായ പൂക്കളും കൊണ്ട് വഴിയാത്രക്കാരുടെ മനംകവർന്നിരുന്ന...

മുഖ്യമന്ത്രി വിഡി സതീശനെ പിന്തുണച്ച് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ

0
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളിപ്പറഞ്ഞ...