രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കിയ യാത്ര ഇളവുകള്‍ പുനഃസ്ഥാപിക്കാനൊരുങ്ങി റെയില്‍വേ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കിയ യാത്ര ഇളവുകള്‍ പുനഃസ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. ജനറല്‍, സ്ലീപ്പര്‍ ക്ലാസ്സുകളില്‍ മാത്രമായിരിക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവുകള്‍ നല്‍കുക എന്നാണ് റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിക്ക് ശേഷമാണ് റെയില്‍വേ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ നിര്‍ത്തലാക്കിയത്. വിവിധ കോണുകളില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് ഇളവുകള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനം.

നേരത്തെ സ്ത്രീകളുടെ പ്രായം 58 നും പുരുഷന്മാരുടെ പ്രായം 60 നും മുകളിലാകണമായിരുന്നു. എന്നാല്‍ ഇളവുകള്‍ പുനഃസ്ഥാപിക്കുമ്പോള്‍ പ്രായപരിധിയില്‍ മാറ്റം വരുത്തും എന്ന് റെയില്‍വേ അറിയിച്ചു. 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആയിരിക്കും ഇളവുകള്‍ ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഇളവുകള്‍ പൂര്‍ണമായി ഒഴിവാക്കില്ല എന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ ഇളവിനുള്ള പ്രായപരിധിയില്‍ മാറ്റം വരുത്തി 70 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമായി നല്‍കുന്ന കാര്യം റെയില്‍വേ ബോര്‍ഡ് പരിഗണിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു. ഇത് ബാധ്യത കുറയ്ക്കാന്‍ ഉപകരിക്കുമെന്ന് അവര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡലിന് അര്‍ഹനായി പത്തനംതിട്ട ഫയർ സ്റ്റേഷനിലെ കെ.കെ രമാകാന്ത്

0
പത്തനംതിട്ട : പത്തനംതിട്ട ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡല്‍...

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...