കോവിഡ് എക്സ്ഗ്രേഷ്യാ തുക വിതരണത്തിന് പ്രത്യേക ഡ്രൈവ് നടത്തണം ; ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് എക്സ്ഗ്രേഷ്യാ തുകയ്ക്ക് അര്‍ഹരായ ആശ്രിതരെ കണ്ടെത്തുന്നതിന് ഡ്രൈവ് നടത്തി മൂന്നു ദിവസത്തിനകം വിതരണം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കോവിഡ് എക്സ്ഗ്രേഷ്യാ തുക വിതരണം ചെയ്യുന്നതിലെ പുരോഗതി വിലയിരുത്തുന്നതിനു ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. കോവിഡ് എക്സ്ഗ്രേഷ്യാ തുകയ്ക്ക് ഇനിയും അപേക്ഷിക്കാത്ത ആശ്രിതരെ കണ്ടെത്തുന്നതിനായി എല്ലാ വില്ലേജുകളിലും ഡ്രൈവ് നടത്തണം. അതിനായി വില്ലേജ് ഓഫീസര്‍മാരും തഹസില്‍ദാര്‍മാരും പഞ്ചായത്തംഗങ്ങളും മുന്‍കൈ എടുക്കണം.

മൂന്നു ദിവസത്തിനുള്ളില്‍ കൃത്യമായ റിപ്പോര്‍ട്ട് ലഭ്യമാക്കണം. പരാതികള്‍ കൃത്യമായി പരിഹരിച്ച് മുന്നോട്ട് പോകണമെന്നും കളക്ടര്‍ പറഞ്ഞു. അര്‍ഹരായ ആശ്രിതരെ കണ്ടെത്തുന്നതിനുള്ള ഡ്രൈവുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. എക്സ്ഗ്രേഷ്യാ തുകയ്ക്ക് അര്‍ഹരായ ആശ്രിതരെ കണ്ടെത്തി തുക നല്‍കുന്നതിനായി എന്തെല്ലാം നടപടികള്‍ പൂര്‍ത്തിയാക്കണം എന്ന കാര്യത്തിലും കളക്ടര്‍ നിര്‍ദേശം നല്‍കി. മറ്റ് സംസ്ഥാനങ്ങളില്‍ വച്ച് മരിച്ചവര്‍ക്കുള്ള ധനസഹായം സംബന്ധിച്ച് സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു. ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, തഹസീല്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് ബജറ്റിൽ പരാമർശം

0
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് ബജറ്റ് പ്രസംഗത്തിൽ...

പോലീസ് പെട്രോളിംഗിനായി ഉപയോഗിക്കുന്ന മോട്ടോർ ബൈക്ക് റാപ്പിഡോ സർവീസിനായി ഉപയോഗിച്ചു

0
ഹൈദരാബാദ്: പോലീസിന്റെ പട്രോളിംഗ് മോട്ടോർസൈക്കിൾ ‘റാപിഡോ’ ബൈക്ക്-ടാക്സി സേവനത്തിനായി ഉപയോഗിച്ചതിൽ...

പന്തീരങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

0
പന്തീരങ്കാവ്: കോഴിക്കോട് പന്തീരങ്കാവ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. പോലീസ്...

പാർലമെന്റിലെ ‘ചന്ദാ ചോരി’ പ്രതിഷേധം : സനാതന ധർമ്മത്തെ അപമാനിച്ചു ; പപ്പു യാദവ്...

0
ന്യൂഡൽഹി : അയോധ്യ ക്ഷേത്ര സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റ് വളപ്പിൽ...