ടി.ടി.ഇ വിനോദിന് വീഴ്ചയില്‍ തലയ്ക്ക് മാരകമായി പരുക്കേറ്റു , കാലുകള്‍ അറ്റു ; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ട്രെയിനില്‍ നിന്ന് തള്ളിയിടപ്പെട്ടതിനെ തുടര്‍ന്ന് മരണം സംഭവിച്ച ടി.ടി.ഇ വിനോദിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഇന്നലെ രാത്രിയോടെ തൃശൂര്‍ വെളപ്പായയില്‍ വച്ച് ഓടുന്ന ട്രെയിനില്‍ നിന്നാണ് വിനോദിനെ ഒഡീഷ സ്വദേശിയായ രജനീകാന്ത തള്ളിയിട്ട് കൊന്നത്. ട്രെയിനില്‍ നിന്നും വീണ വിനോദിന്‍റെ തലയ്ക്കേറ്റ പരുക്കുകളും കാലുകള്‍ അറ്റുപോയതുമാണ് മരണത്തനിടയാക്കിയെതന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വൈകാതെ തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് കൊണ്ടുപോകും. തൃശൂരില്‍ നിന്നും കയറിയ രജനികാന്തയോട് മുളങ്കുന്നത്തുകാവെത്തിയപ്പോള്‍ വിനോദ് ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. ടിക്കറ്റെടുക്കാതെ റിസര്‍വ് കംപാര്‍ട്മെന്‍റില്‍ കയറിയ പ്രതി, ടിക്കറ്റ് ചോദിച്ചതില്‍ കുപിതനായി വാതില്‍ക്കല്‍ നിന്നിരുന്ന വിനോദിനെ പിന്നില്‍ നിന്ന് തള്ളിയിടുകയായിരുന്നുവെന്നാണ് എഫ്.ഐ.ആര്‍. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കുന്നംകുളത്തെ ബാറില്‍ ജീവനക്കാരനായിരുന്ന രജനീകാന്തയെ മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് ബാറില്‍ നിന്നും പറഞ്ഞുവിടുകയായിരുന്നു. ടി.ടി.ഇയെ തള്ളിയിട്ട ശേഷം കൂസലില്ലാതെ സീറ്റിലെത്തിയിരുന്ന പ്രതിയെ ദൃക്സാക്ഷിയും ചായ വില്‍പ്പനക്കാരനുമായ രാജേഷ്കുമാറും മറ്റ് യാത്രക്കാരും ചേര്‍ന്ന് കീഴ്പ്പെടുത്തി പോലീസിന് കൈമാറുകയായിരുന്നു.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...