പമ്പാനദി സംരക്ഷണത്തിന്റെ ഭാഗമായി ഖരമാലിന്യങ്ങൾ നീക്കം ചെയ്ത് മാതൃകയായി സേവാഭാരതി പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

ആറന്മുള : സേവാഭാരതി ആറന്മുള, മല്ലപ്പുഴശ്ശേരി യൂണിറ്റുകളുടെ നേതൃത്വത്തിൽ ഖരമാലിന്യങ്ങൾ നീക്കം ചെയ്ത് സേവാഭാരതി പ്രവർത്തകർ മാതൃകയായി. ഉതൃട്ടാതി ജലമേളക്ക് ശേഷം പമ്പാനദിയുടെ സംരക്ഷണത്തിന്റെ ഭാഗമായി പ്രതിജ്ഞ ചൊല്ലിയ ശേഷം പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള ഖരമാലിന്യങ്ങൾ നീക്കം ചെയ്തത്. സത്രം പവലിയൻ, ആറന്മുള ക്ഷേത്രക്കടവ്, കുളപ്പുരക്കടവ്, തോണിക്കടവ്, കിഴക്കേ നട തുടങ്ങിയ സ്ഥലങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സേവാഭാരതി പ്രവർത്തകർ ശേഖരിച്ച് ഹരിത കർമ്മസേനക്ക് കൈമാറി. ആറന്മുള പാർഥസാരഥി ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ബി കെ സുധീർ ശുചീകരണം ഉദ്‌ഘാടനം ചെയ്തു. സേവാഭാരതി ആറന്മുള പ്രസിഡന്റും വിമുക്തഭടനുമായ ശിവൻ പിള്ള പമ്പാ നദി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ ഉൾപ്പടെ നിരവധി പ്രവർത്തകർ പങ്കെടുത്തു.

സേവാഭാരതി പത്തനംതിട്ട ജില്ല സെക്രട്ടറി വേണു പനവേലിൽ, ആറന്മുള യൂണിറ്റ് സെക്രട്ടറി ത്രിലോചനൻ, മല്ലപ്പുഴശ്ശേരി യൂണിറ്റ് പ്രസിഡന്റ് അനിൽകുമാർ, ആറന്മുള യൂണിറ്റ് ട്രഷറർ ഉപേന്ദ്രനാഥ്, മല്ലപ്പുഴശ്ശേരി യൂണിറ്റ് ട്രഷറർ വിജയൻ നായർ, മനു തോട്ടുങ്കൽ, മീഡിയ കോഡിനേറ്റേർ രഞ്ജിത്ത് ശേഖർ, സനൽകുമാർ, മനോജ്, അജിത്ത്, സന്തോഷ് കുമാർ, സജി, ബാലു, പ്രസീത, ഗ്രാമപഞ്ചായത്ത് അംഗം ഷീജ പ്രമോദ് എന്നിവർ നേതൃത്വം നൽകി. ജലമേളക്ക് തലേ ദിവസം തന്നെ മാലിന്യ ശേഖരണത്തിനായി വേസ്റ്റ് ബിന്നുകളും മറ്റും സ്ഥാപിച്ചിരുന്നു. ബോധവത്കരണത്തിനായി ബാനറുകളും പോസ്റ്ററുകളും സേവാഭാരതി പ്രവർത്തകർ പതിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...